തെന്നന്ത്യന്‍ താരം വിജയ് ദേവാരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് ലൈഗര്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലീംപ്സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. പുത്തന്‍ മേക്ക് ഓവറും തീക്ഷണമായ ശരീര ഭാഷയുമായി തിളങ്ങുന്ന വിജയ് ദേവാരകൊണ്ടയെ വീഡിയോയില്‍ കാണാം. സ്റ്റൈലിഷ് ആക്ഷന്‍ ചിത്രങ്ങള്‍ കൊണ്ട് പേരെടുത്ത പൂരി ജഗനാഥ് ലൈഗറിലുടെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സിന്റെ പുത്തന്‍ ദൃശ്യ സാദ്ധ്യതകള്‍ തേടുകയാണ് എന്നുറപ്പിക്കാന്‍ കഴിയുന്നു. 2022 ഓഗസ്റ്റ് 25 നു 'ലൈഗര്‍' ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. 'മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ' താരമായി വിജയ് ദേവാരകൊണ്ട എത്തുന്ന ചിത്രം 'പാന്‍ ഇന്ത്യന്‍ സിനിമ' അപീലില്‍ ഒരുങ്ങുന്ന ഒന്നാണ്.ഇന്ത്യയിലും യു എസിലുമായിയാണ് ചിത്രികരണം നടന്നത്. പ്രശസ്ത സംവിധായകന്‍ പൂരി ജഗന്നാഥ് ചിത്രം ഒരുക്കുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് 'ലൈഗര്‍ ' ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന്‍ ലൈഗറില്‍ അഭിനയിക്കുന്നുണ്ട്. ഹിന്ദിയിലും തെലുങ്കിലുമായിയാണ് ചിത്രം ഒരുങ്ങുന്നത്.മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും.ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നടി അനന്യ പാണ്ഡെ നായികയാകുന്നു. നടി ചാര്‍മി കൗര്‍, പൂരി ജഗനാഥ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ക്ക് ഒപ്പം വിദേശ താരങ്ങളും വേഷമിടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....