2021 അവസാനിക്കുവാന്‍ ഇനി ഒരു ദിനം മാത്രം. കഴിഞ്ഞ വര്‍ഷം എന്നത് പോലെ സിനിമ സംബന്ധമായി നിരവധി കാര്യങ്ങളെ ട്രോള്‍ മീമുകളിലൂടെയും വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയ ഈ വര്‍ഷവും ആഘോഷിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടുന്ന സൂപ്പര്‍താരങ്ങള്‍ വരെ ട്രോളുകള്‍ക്ക് ഇരയായി. മോഹന്‍ലാലിന്റെ മരക്കാറും മമ്മൂട്ടിയുടെ പ്രീസ്റ്റും സോഷ്യല്‍ മീഡിയയ്ക്ക് ഒരു ആഘോഷം തന്നെയായിരുന്നു. എന്നാല്‍ സിനിമകള്‍ക്ക് അപ്പുറം ഫേസ്ബുക്ക് ലൈവുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും സ്വയം ട്രോളുകള്‍ ഏറ്റുവാങ്ങിയവരും ചുരുക്കമല്ല. പൊതുവെ ട്രോളുകള്‍ രസകരമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ അത് ക്രൂരമാകുന്നതും നമ്മള്‍ കണ്ടു. ഈ വര്‍ഷം മലയാളികള്‍ ആഘോഷിച്ച ചില സിനിമ ട്രോളുകള്‍ നമുക്ക് നോക്കാം. അഹാനയും റംബൂട്ടാന്‍ 2.0യും രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഞാന്‍ സ്റ്റീവ് ലോപസിലൂടെ മലയാളം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അഹാന കൃഷ്ണ. അഹാന പങ്കുവെക്കുന്ന പല വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും ട്രോളുകള്‍ ഏറ്റുവാങ്ങാറുമുണ്ട്. അതിന് മുന്നില്‍ പതറാതെ നടി ട്രോളുകള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. ഈ വര്‍ഷവും നടിയുടെ ചില വീഡിയോകളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. തന്റെ വീട്ടിലെ റംബൂട്ടാന്‍ പഴത്തെക്കുറിച്ച് അഹാന ചെയ്ത വീഡിയോക്കെതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു. ഈ വര്‍ഷം നടി എത്തിയത് റംബൂട്ടാന്‍ 2.0 എന്ന വീഡിയോയുമായാണ്. തന്റെ വീട്ടില്‍ ഇപ്പോള്‍ ഏറ്റവും പ്രശസ്തനായ വ്യക്തി റംബൂട്ടാന്‍ ആണ് എന്നും അഹാന വീഡിയോയില്‍ പറഞ്ഞു. എന്തായാലും നടിയുടെ പുതിയ വീഡിയോയും ട്രോളുകളെ ഏറ്റുവാങ്ങി. മരക്കാറിന്റെ ബായ തണ്ട് മോഹന്‍ലാല്‍ നായകനായ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് മുന്നേ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒക്ടോബര്‍ മാസത്തിന്റെ അവസാനത്തോടെ മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പിന്നാലെ നവംബറില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രം ഒടിടിയിലേക്ക് പോകുന്നു എന്ന് പറയുകയും ചെയ്തു. പിന്നാലെ സിനിമ സംഘടനകളും മരക്കാര്‍ ടീമും തമ്മില്‍ ചര്‍ച്ചകളും തുടങ്ങി. അതിനെല്ലാം ഒടുവില്‍ സിനിമ ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. പിന്നീട് സോഷ്യല്‍ മീഡിയ സിനിമയെ ട്രോളുകളിലൂടെ ആഘോഷിക്കുന്ന കാഴ്ചയാണ് കണ്ടത്. സിനിമയിലെ പല ഡയലോഗുകളും ട്രോളുകള്‍ക്ക് കാരണമായി. മോഹന്‍ലാല്‍ പറയുന്ന 'വെട്ടിയിട്ട ബായ തണ്ട്, ആയിരുന്നു അതില്‍ പ്രമുഖന്‍. മരക്കാര്‍ വളരെ അധികം വൈകാരികമായി പറയുന്ന ഡയലോഗ് സിനിമയുടെ ആദ്യദിനം മുതല്‍ ട്രോളുകള്‍ക്ക് ഇരയായി. ബ്രേവ്ഹാര്‍ട്ട്, ട്രോയ് മുതലായ ഇംഗ്ലീഷ് സിനിമകളുമായി മരക്കാറിന് ഉള്ള സാമ്യതയും ട്രോള്‍ ചെയ്യപ്പെട്ടു. മരക്കാറിന്റെ റിലീസിന് മുന്നേ സംവിധായകന്‍ പ്രിയദര്‍ശന്‍ പല അഭിമുഖങ്ങളിലും ഈ ചിത്രം ഒരിക്കല്‍ പോലും കടലില്‍ ഷൂട്ട് ചെയ്തിട്ടില്ല എന്നും എല്ലാം തന്നെ സെറ്റ് ഇടുകയും വിഎഫ്എക്സിലൂടെ ഒരുക്കുകയും ചെയ്തതാണ് എന്നും പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടപ്പോള്‍ പ്രണവ് കടലില്‍ നിന്നും കയറി വരുന്ന ഒരു ഷോട്ട് അതില്‍ ഉണ്ടായിരുന്നു. അതും ട്രോളുകള്‍ക്ക് കാരണമായി. ഒടുവില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ മരക്കാറിനെ പരിഹസിക്കുന്നത് അതിന് യോഗ്യതയില്ലാത്തവര്‍ ആണെന്ന് പറയുകയുണ്ടായി. പിന്നെ പറയേണ്ടതില്ലല്ലോ, അതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഗായത്രിയുടെ വാഹനാപകടവും പിന്നാലെയുള്ള ട്രോള്‍ നിരോധനവും കാക്കനാടേക്കുള്ള യാത്രക്കിടെ നടിയും മോഡലുമായ ഗായത്രി സുരേഷ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറിനെ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവച്ച വീഡിയോ വൈറലായത് വളരെ വേഗത്തിലായിരുന്നു. ഇതോടെ വിശദീകരണവുമായി ഗായത്രി ലൈവിലെത്തിയെങ്കിലും പിന്നീട് നേരിടേണ്ടി വന്നത് ട്രോള്‍ മഴയായിരുന്നു. എന്നാല്‍ തന്നെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിക്ക് നടി അഭ്യര്‍ത്ഥനയുമായി എത്തിയത് ട്രോളുകള്‍ ബാന്‍ ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ്. ട്രോളുകളും കമന്റുകളും കേരളത്തെ നശിപ്പിക്കുന്നവെന്നും ഇവ നിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ഗായത്രി പറഞ്ഞു. എന്നാല്‍ ട്രോളന്മാര്‍ അവിടെയും ഗായത്രിയെ വിട്ടില്ല. 'ഗായത്രി ജൂനിയര്‍ കങ്കണ', 'എത്ര തവണ എയറില്‍ കയറിയാലും മടുക്കുന്നില്ലല്ലോ.., അപാര തൊലിക്കട്ടി തന്നെ എന്നു തുടങ്ങി ഒട്ടേറെ കമന്റുകളും ട്രോളുകളും കൊണ്ട് സോഷ്യല്‍ മീഡിയ വീണ്ടും നിറഞ്ഞു. ട്രോളുകള്‍ നിരോധിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റ് ഇടാനുള്ള സൗകര്യം ഇല്ലാതാക്കണമെന്നുമാണ് നടിയുടെ ആവശ്യം. കേരളത്തെ നശിപ്പിക്കാന്‍ പോലും ഇവര്‍ക്കു കരുത്തുണ്ടെന്നും ഇങ്ങനെയുളളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഗായത്രി സുരേഷ് പറയുന്നു. 'ട്രോളുകള്‍ അത്ര നല്ലതൊന്നുമല്ല. ഒരുതരത്തിലുള്ള അടിച്ചമര്‍ത്തലാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോടാണ്. സാറിന്റെ അരികില്‍ ഈ സന്ദേശം എത്തും. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ജീവിതത്തെ ഭരിക്കുന്ന ഭാഗമായി മാറിയിരിക്കുകയാണ്. ലഹരിമരുന്നില്‍ നിന്നു പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമല്ലേ? അപ്പോള്‍ ട്രോളുകളില്‍നിന്നു പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? എന്നൊക്കെയായിരുന്നു നടി ചോദിച്ചത്. തീര്‍ന്നില്ല, 'ട്രോള്‍ വരും പിന്നെ കമന്റ് വരും. ആ കമന്റ് കാരണം ആളുകള്‍ മെന്റലാവുകയാണ്. സാറിനു പറ്റുമെങ്കില്‍, നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം. എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് പറയില്ലേ, ഇവിടെ നമുക്ക് എലിയെ ചുടാം. സാറ് വിചാരിച്ചാല്‍ നടക്കും. ഇതൊരു അപേക്ഷയാണ്. എല്ലായിടത്തെയും കമന്റ് സെക്ഷന്‍ ഓഫ് ചെയ്ത് വയ്ക്കണം. യൂട്യൂബിലെയും ഫെയ്സ്ബുക്കിലെയും'. അലി അക്ബര്‍ കം രാമസിംഹന്‍ കം പുഴ മുതല്‍ പുഴ വരെ ഈ വര്‍ഷം തുടക്കം മുതല്‍ ഒടുക്കം വരെ'പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് വേണ്ടി ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് അലി അകബര്‍ ഏലിയാസ് രാജസിംഹന്‍. ഒരു കോടി രൂപയിലേറെ ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമയെടുക്കാന്‍ അലി അക്ബര്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്തിക്കാന്‍ തുടങ്ങിയ മുതലാണ് ട്രോളുകള്‍ സജീവമായി ഏല്‍ക്കുന്നത് . സിനിമക്കായി അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. സിനിമയുടെ ഗാനം റെക്കോര്‍ഡ് ചെയ്യുന്ന കാര്യം അലി അക്ബര്‍ നേരത്തെ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. സിനിമ പിടിച്ച് രാജമൗലിയെ ഔട്ടാക്കുമോ എന്ന് പോലും ചിലര്‍ ചോദിച്ചു. പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുകയാണെന്ന് മറ്റ് ചിലര്‍ പറയുന്നു. പണപ്പിരിവിലൂടെ ആളുകളെ അലി അക്ബര്‍ പറ്റിക്കുകയാണെന്നും ആരോപണങ്ങളുണ്ട്. സിനിമക്കായി വാങ്ങിയ ക്യാമറ കല്യാണ ഷൂട്ടിങ്ങിനായി വാങ്ങിയതാണോ, രണ്ട് ജില്ല സെറ്റ് ആക്കേണ്ട, കുറച്ച് സ്ഥലം കുറയ്ക്കാം, എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റുകള്‍ക്ക് ലഭിച്ചത്. ഇതിനെല്ലാം ശേഷം ഈ വര്‍ഷത്തെ കലശക്കൊട്ട് എന്ന നിലയ്ക്ക് താന്‍ മുസ്ലിം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മാറിയ വാര്‍ത്ത കൂടി ആയപ്പോള്‍ സോഷ്യല്‍ മീഡിയ അലി അക്ബറിനെ എയറില്‍ കയറ്റി. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലായിരിക്കും ജീവിക്കുകയെന്നും ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും ആയിരുന്നു അലി അക്ബര്‍ വ്യക്തമാക്കിയത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ വന്ന ട്രോളുകള്‍ ഇങ്ങനെ,വെറുതെ സിംഹത്തിന് വരെ നാണക്കേടായി , 'പ്ലാസ്റ്റിക് സര്‍ജറി' ചെയ്യാമെന്നും, പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് പണം പിരിച്ചത് അലി അക്ബര്‍ ആണെന്നും ഇപ്പോള്‍ ഉള്ളത് രാമസിംഹന്‍ ആണെന്നുമാണ് ട്രോളുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....