തനിക്ക് പല മോശം സിനിമകളിലും ഭാഗമാകേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. സംവിധായകര്‍ക്ക് കൃത്യമായി ധാരണയില്ലാത്തതാണ് അങ്ങനെ സംഭവിക്കുന്നതിന് കാരണമെന്നും അത്തരം സിനിമയില്‍ അഭിനയിച്ചതിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു. റൗണ്ട് ടേബിള്‍ വിത്ത് രാജീവ് മസന്ദിന്റെ ഭാഗമായി സംസാരിക്കെയായിരുന്നു താരത്തിന്റെ പ്രതികരണം. ടൊവിനോയുടെ വാക്കുകള്‍; ചില കാര്യങ്ങള്‍ നമ്മുടെ കൈകളിലല്ല. നമ്മള്‍ പല സംവിധായകന്‍മാരെ കണ്ണടച്ച് വിശ്വസിക്കും. അവര്‍ ആദ്യം കഥ പറയുക വളരെ മനോഹരമായിട്ടാകും. എന്നാല്‍ ഷൂട്ടിങ്ങിലേക്ക് വരുമ്പോള്‍ അതില്‍ നിന്നും ഒരുപാട് വ്യത്യാസമുണ്ടായിരിക്കും. സംവിധായകന്‍ തന്നെ ഒരു ആശയക്കുഴപ്പത്തിലായിരിക്കും. ഷൂട്ട് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞാവും നമ്മുക്കത് മനസിലാവുക. ആ സാഹചര്യത്തില്‍ ഷൂട്ട് നിര്‍ത്തിവെക്കാന്‍ പറയാന്‍ സാധിക്കില്ലല്ലോ. ഒരുപാടു പേര്‍ സിനിമയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ടാകും. പിന്നെ നമ്മുക്കൊന്നും ചെയ്യാനില്ല. അത്തരം സിനിമകള്‍ സംഭവിച്ചുകഴിഞ്ഞാല്‍ എല്ലാ പിഴയും സംവിധായകരിലല്ല. കേന്ദ്ര കഥാപാത്രത്തിന്റെ മേലാകും. ഞാന്‍ അത്തരം സംവിധായകരുടെ കൂടെ സിനിമ ചെയ്തിട്ടുണ്ട്. സാധാരണ ഓരോ സിനിമക്ക് ശേഷവും ഞാന്‍ വലിയ ബ്രേക്ക് എടുക്കാറില്ല. പക്ഷേ ഒരു സിനിമക്ക് ശേഷം ഞാന്‍ മൂന്ന് മാസം ബ്രേക്കെടുത്ത് യാത്ര ചെയ്തു. അതിന് ശേഷമാണ് സിനിമ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചു വരണോ വേണ്ടയാ എന്നു പോലും തീരുമാനിച്ചത്.ചെറുപ്പത്തില്‍ സൂപ്പര്‍ ഹീറോ ആകണമെന്ന ആഗ്രഹം ഉണ്ടായിരുന്നെന്നും മിന്നല്‍ മുരളിയിലൂടെ അത് സാധിച്ചുവെന്നും താരം പറഞ്ഞു. സിനിമ കണ്ട ശേഷം തന്റെ മകള്‍ ഇപ്പോഴും വിശ്വസിക്കുന്നത് തനിക്ക് സൂപ്പര്‍ പവര്‍ ഉണ്ടെന്നാണ്. വളരുമ്പോള്‍ അവള്‍ മാനസിലാക്കട്ടെ താന്‍ സൂപ്പര്‍ ഹീറോ അല്ലെന്ന്. അതുവരെ ഇത് എന്‍ജോയ് ചെയ്യുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....