ഓപ്പറേഷന്‍ ജാവക്ക് രണ്ടാം ഭാഗത്തിന്റെ സാധ്യതയെ സ്ഥിരീകരിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചിത്രം ഐഎംഡിബി പട്ടികയില്‍ നാലാമത് എത്തിയ സന്തോഷം പങ്കുവച്ചാണ് തരുണ്‍ ഇക്കാര്യം അറിയിച്ചത്. 'ഈ സന്തോഷം ഞങ്ങളെ രണ്ടാം ഭാഗത്തിലേക്ക് അടുപ്പിക്കുന്നു' എന്ന് തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു. 8.2 റേറ്റിംഗോടെയാണ് ഐഎംഡിബിയില്‍ ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റില്‍ ഓപ്പറേഷന്‍ ജാവ നാലാമത് എത്തിയത്. നേരത്തെ ചിത്രത്തിന്റെ രണ്ടാ ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു. വെറുതയല്ല തുടരും എന്ന് എഴുതികാണിച്ചത്. അതിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ്. ഓരോ കാലഘട്ടത്തിലും പുതിയ ക്രൈമുകള്‍ ഉണ്ടാവും. അപ്പോള്‍ അതിനായി പുതിയ ഓപ്പറേഷനുകളും വേണ്ടിവരും. അങ്ങനെ സംഭവിക്കുമ്പോള്‍ ജാവ ടീം വീണ്ടും വരുമെന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. 2021 ഫെബ്രുവരി 12നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാന സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുങ്ങിയത്. ഒരു വര്‍ഷത്തോളം നീണ്ട റിസേര്‍ച്ചുകള്‍ക്കൊടുവിലാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി സിനിമയില്‍ ആവിഷ്‌കരിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....