അമ്പലവയല്‍ ആയിരംകൊല്ലിയില്‍ എഴുപതുകാരന്റെ മൃതദേഹം ചാക്കില്‍ക്കെട്ടിയനിലയില്‍ കണ്ടെത്തി. ആയിരംകൊല്ലി സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ വീടിനുസമീപത്തുള്ള കുഴിയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളും അവരുടെ മാതാവും പോലീസില്‍ കീഴടങ്ങി.മുഹമ്മദ് മാതാവിനെ മര്‍ദിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ കോടാലികൊണ്ട് തലയ്ക്കടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 14-ഉം 16-ഉം വയസ്സുള്ള പെണ്‍കുട്ടികളെ പോലീസ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ഇവരുടെ മാതാവിനെ അറസ്റ്റുചെയ്തു. പെണ്‍കുട്ടികളെ ബുധനാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. മൃതദേഹത്തില്‍ കോടാലികൊണ്ടുള്ള മുറിവേറ്റ പാടുകളാണുള്ളത്. വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റിയനിലയിലായിരുന്നു. തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്.കാലിന്റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്. സംഭവത്തിനുശേഷം കുട്ടികളില്‍ ഒരാളാണ് സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. തുടര്‍ന്ന് കല്പറ്റ ഡിവൈ.എസ്.പി. എം.ഡി. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധനനടത്തി. കൊല്ലപ്പെട്ടയാള്‍ വീട്ടില്‍ സ്ഥിരമായി ബഹളമുണ്ടാക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പതിവുപോലെ ചൊവ്വാഴ്ചയും ഒച്ചയും ബഹളവും കേട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. കുട്ടികള്‍ പോലീസില്‍ വിവരമറിയിച്ചശേഷമാണ് സമീപവാസികള്‍പോലും അറിയുന്നത്. അമ്പലവയല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബുധനാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. സുല്‍ത്താന്‍ബത്തേരി ഇന്‍സ്പെക്ടര്‍ കെ.വി. ബെന്നി, അമ്പലവയല്‍ എസ്.ഐ. ഷോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. വീട്ടുവഴക്ക് ജീവനെടുത്തു, ഞെട്ടല്‍മാറാതെ നാട്ടുകാര്‍… അമ്പലവയല്‍: ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തേക്ക് പോലീസ് വാഹനങ്ങള്‍ പാഞ്ഞെത്തിയതോടെ കാര്യമെന്തെന്നറിയാതെ നാട്ടുകാര്‍ പരിഭ്രമിച്ചു. പിന്നാലെ കൂടുതല്‍ പോലീസ് സംഘവും വിരലടയാള വിദഗ്ധരും എത്തിയതോടെയാണ് കൊലപാതകമാണെന്ന് നാട്ടുകാര്‍ അറിയുന്നത്. കൊലപാതകത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും ഉണ്ടെന്നറിഞ്ഞതോടെ ആശങ്കകളുയര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മുഹമ്മദിന്റെ വീട്ടില്‍ നടന്ന വഴക്കാണ് കൊലപാതകത്തിലേക്കെത്തിയത്. മാതാവിനെ മര്‍ദിക്കുന്നതുകണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ് മരിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. ആയിരംകൊല്ലിയില്‍ മുഹമ്മദിന്റെ വീട്ടിലേക്കുളള ഒറ്റയടിപ്പാതയോടു ചേര്‍ന്നുളള കുഴിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം പൊതിഞ്ഞ ചാക്ക് രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു. തടിച്ചുകൂടിയ നാട്ടുകാരെ സംഭവസ്ഥലത്തുനിന്ന് മാറ്റിയാണ് കല്പറ്റ ഡി.വൈ.എസ്.പി. എം.ഡി. സുനിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയത്. ചാക്കില്‍നിന്ന് മൃതദേഹം പുറത്തെടുത്തപ്പോഴാണ് വലതുകാല്‍ മുറിച്ചുമാറ്റിയ കാര്യം വ്യക്തമാകുന്നത്. മൃതദേഹം ഉപേക്ഷിക്കാനും ശ്രമം മര്‍ദനമേറ്റ് മുഹമ്മദ് മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനുളള ശ്രമം നടന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായാണ് കാല്‍ മുറിച്ചുമാറ്റിയത്. എന്നാല്‍ കാല്‍ മുറിച്ചുമാറ്റിയതോടെ അസ്വസ്ഥരായ മാതാവും പെണ്‍മക്കളും പോലീസില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മുറിച്ചുമാറ്റിയ കാല്‍ഭാഗം മൂന്നുകിലോമീറ്റര്‍ അകലെ അമ്പലവയല്‍ ടൗണ്‍ പരിസരത്തുനിന്നാണ് കിട്ടിയത്. കോടാലികൊണ്ടാണ് മുഹമ്മദിന് മര്‍ദനമേറ്റത്. തലയ്ക്കും ശരീരത്തിലൊട്ടാകെയും പരിക്കുകളുണ്ട്. പരിക്കുകളുടെ സ്വഭാവവും മരണകാരണവും പോസ്റ്റമോര്‍ട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. വീട്ടുവഴക്ക് പതിവ് ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബത്തില്‍നിന്ന് വീട്ടുവഴക്കും ബഹളവും പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കൊല്ലപ്പെട്ട മുഹമ്മദ് അയല്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. നിലമ്പൂരില്‍നിന്ന് കൂലിപ്പണിയുമായി എത്തിയതാണ് മുഹമ്മദ്. കഴിഞ്ഞ 15 വര്‍ഷമായി പ്രദേശത്തുണ്ട്. രണ്ടുഭാര്യമാരുണ്ട്. സംഭവം നടക്കുമ്പോള്‍ ഭാര്യമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഈ വീട്ടില്‍തന്നെ താമസിക്കുന്ന ബന്ധുവായ സ്ത്രീയുടെ ഭര്‍ത്താവും മകനുമായി മുഹമ്മദ് നല്ല ബന്ധത്തിലായിരുന്നില്ല.ഇവര്‍ ഇവിടേക്ക് വരാതായതോടെയാണ് പെണ്‍കുട്ടികളുടെയും മാതാവിന്റെയും സംരക്ഷണം മുഹമ്മദ് ഏറ്റെടുത്തത്. കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....