കെ റെയിലില്‍ ആശങ്ക പരിഹരിക്കാന്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. ജില്ലാ തലങ്ങളില്‍ പൗര പ്രമുഖന്മാരുടെ യോഗം വിളിച്ചു. ആദ്യ യോഗം ജനുവരി നാലിന് തിരുവനന്തപുരത്ത് നടക്കും. ജനങ്ങളുടെ പിന്തുണ നേടാന്‍ ഭവന സന്ദര്‍ശനം നടത്താന്‍ സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് - ബിജെപി - ജമായത് ഇസ്ലാമി കൂട്ടുകെട്ടാണ് കെ റെയിലിനെ എതിര്‍ക്കുന്നത്താണ് സിപിഎം വിമര്‍ശനം. എന്നാല്‍ എതിര്‍പ്പ് ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി. വിവാദങ്ങള്‍ ശക്തമാകുമ്പോഴും കെ റെയിലില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. ജില്ലാ തലത്തില്‍ പൗരപ്രമുഖരുടെ യോഗം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം. ഒപ്പം ലഘുലേഖയുമായി സിപിഎം വീടുകളിലേക്കിറങ്ങും. ബിജെപി ജമായത് ഇസ്ലാമി കൂട്ടുകെട്ടിനൊപ്പമാണ് യുഡിഎഫ് എന്ന് ആക്ഷേപിച്ചാണ് സിപിഎം കോണ്‍ഗ്രസിനെ നേരിടുന്നത്. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായി ഉയരുന്ന വിമര്‍ശനങ്ങളെ സമ്പൂര്‍ണ ഹരിത പദ്ധതിയാണെന്ന് വിശദീകരിച്ചാണ് ലഘുലേഖ ഖണ്ഡിക്കുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നാണ് വിശദീകരണം. 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ലഘുലേഖയില്‍ ഉറപ്പ് നല്കുന്നു. ഇടത് മുന്നണിയുടെ പ്രകടനപത്രികയില്‍ പറഞ്ഞ പദ്ധതിയെന്ന് വിശദീകരിച്ച് കോടിയേരിയും മുഖ്യമന്ത്രിയെ പിന്തുണക്കുന്നു. ലഘുലേഖ ഇറക്കിയുള്ള സിപിഎം തന്ത്രം വര്‍ഗീയമെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. ജമായത് ഇസ്ലാമിയുമായി സിപിഎമ്മിനാണ് ബന്ധമെന്നാരോപിച്ച ബിജെപി സമരം കുടുപ്പിക്കുമെന്ന മുന്നറിയിപ്പും നല്കുന്നു. പ്രതിപക്ഷം എതിര്‍പ്പ് ശക്തമാക്കുമ്പോഴും ഭരണമുന്നണിയില്‍ ആശങ്ക ഉയരുമ്പോഴും മുന്നോട്ട് തന്നെ എന്ന് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....