News Beyond Headlines

30 Saturday
November

മരുന്നുകളുടെ കയ്പ്പല്ല, ഇത് രസമുള്ള ‘മധുരം’; റിവ്യൂ

ചില സിനിമകളുണ്ട് പ്രേക്ഷകന്റെ മനസ്സ് നിറയ്ക്കുന്നവ, വല്ലാത്ത ഒരു സംതൃപ്തി നല്‍കുന്നവ. 'ഹോം', 'ജാന്‍ എ മന്‍' ഇനീ ചിത്രങ്ങള്‍ക്ക് പിന്നാലെ ഈ വര്‍ഷം ആ പട്ടികയിലേക്ക് ഒരെണ്ണം കൂടെ, 'മധുരം'. ഒരു 'പെര്‍ഫെക്റ്റ് ഫീല്‍ ഗുഡ് മൂവി', ജൂണിന് ശേഷം അഹമദ് കബീര്‍ ഒരുക്കിയ മധുരത്തെ അങ്ങനെ വിശേഷിപ്പിക്കാം. എല്ലാവര്‍ക്കും പരിചതമായ അല്ലെങ്കില്‍ ഒരിക്കല്‍ എങ്കിലും നേരിട്ട് അനുഭവിച്ചിട്ടുള്ള ഒരു കഥയാണ് സിനിമ പറയുന്നത്. കൊച്ചിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്കുള്ള മുറി. സാബു, കെവിന്‍, രവി, താജു എന്നിങ്ങനെ തീര്‍ത്തും അപരിചിതരായ നാലുപേര്‍. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് കൂട്ടിരിക്കാന്‍ വന്ന ഇവരുടെ സൗഹൃദവും സ്‌നേഹവും നൊമ്പരങ്ങളുമൊക്കെയാണ് മധുരത്തിന്റെ പ്രമേയം. ജോജു ജോര്‍ജിന്റെ സാബുവിലൂടെയാണ് മധുരം ആരംഭിക്കുന്നത്. ഒരു ജിലേബിയുടെ മധുരവുമായി കടന്നു വരുന്ന സാബുവിനെ രസകരമായി തന്നെയാണ് ജോജു അവതരിപ്പിച്ചത്. അയാളുടെ ചിരികളും നൊമ്പരങ്ങളും പ്രണയവും എല്ലാം പ്രേക്ഷകനെ വല്ലാതെ സ്പര്‍ശിക്കുന്നുണ്ട്. സാബുവിന്റെ ജീവിതത്തിലേക്ക് ഒരു ബിരിയാണിയുടെ രുചി പോലെ കടന്നു വരുന്ന കഥാപാത്രമാണ് ശ്രുതി രാമചന്ദ്രന്റെ ചിത്ര. ഇരുവരുടെയും പ്രണയം അതിമനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ് എന്ന നടന്റെ അസാമാന്യ അഭിനയമികവിനെക്കുറിച്ച് പറയേണ്ടതില്ലലോ. ഓരോ കഥാപാത്രത്തെയും അദ്ദേഹം തനതായ ശൈലി കൊണ്ട് മനോഹരമാക്കാറുണ്ട്. രവി എന്ന കഥാപാത്രത്തിലൂടെ അത് ഇവിടെയും ആവര്‍ത്തിക്കുന്നു. 40 വര്‍ഷത്തെ സുലേഖയ്ക്കൊപ്പമുള്ള രവിയുടെ ദാമ്പത്യത്തിന്റെ ആഴവും അവരോടുള്ള സ്‌നേഹവും ഇന്ദ്രന്‍സിന്റെ ഡയലോഗുകള്‍ കൊണ്ട് തന്നെ വ്യക്തമാകും. ഒരു രംഗത്തില്‍ പോലും സ്‌ക്രീനില്‍ വരാത്ത സുലേഖയെ ആ വാക്കുകളിലൂടെ നമ്മള്‍ കാണുന്നു. അര്‍ജുന്‍ അശോകിന്റെ കെവിന്‍, നിഖിലയുടെ ചെറി എല്ലാം മികച്ചു നിന്നു. സിനിമ കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു കഥാപത്രമാണ് ഫാഹിം അവതരിപ്പിക്കുന്ന താജു. തീര്‍ത്തും റിയലിസ്റ്റിക് ആയ ഒരു അപ്പ്രോച്ച് എന്ന് വിളിക്കാം സിനിമ കഥ പറയുന്ന രീതിയെ. ഒരിക്കല്‍ എങ്കിലും ഒരു ആശുപത്രിയില്‍ കൂട്ടുകിടക്കാന്‍ പോയിട്ടുള്ള ആര്‍ക്കും സ്വന്തം അനുഭവങ്ങളോട് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന നിരവധി രംഗങ്ങള്‍ മധുരത്തില്‍ ഉണ്ട്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തെ ഇത്ര മനോഹരമായി സിനിമകളില്‍ അധികം അവതരിപ്പിച്ചിട്ടുണ്ടാകില്ല എന്ന് ഉറപ്പ്. ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തമായ ഐഡന്റിറ്റി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ പോലും സ്‌ക്രീനില്‍ കാണിക്കാത്ത, എന്നാല്‍ നമ്മള്‍ മനസ്സ് കൊണ്ട് കാണുന്ന ചില കഥാപാത്രങ്ങളും സിനിമയിലുണ്ട്. സിനിമയുടെ കഥാകൃത്ത് കൂടെയായ സംവിധായകന്‍ അഹമദ് കബീറിനെ അഭിന്ദിച്ചേ മതിയാകൂ. നിരവധി കഥാപാത്രങ്ങളെ കോര്‍ത്തിണക്കി വൈകാരിക നിമിഷങ്ങളിലൂടെ കൊണ്ടുപോകുന്നതില്‍ സിനിമയുടെ തിരക്കഥ നല്ല പങ്ക് തന്നെ വഹിക്കുന്നുണ്ട്.ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലാസിന്റെ ഫ്രെയിമുകളും ഹിഷാം അബ്ദുള്‍ വഹാബിന്റെ സം ഗീതവും മികച്ചു നിന്നു. വലിയ ട്വിസ്റ്റുകള്‍ക്കോ ബ്രഹ്മാണ്ഡ വിഷ്വലുകള്‍ക്കോ വേണ്ടിയല്ലാതെ അതീവ മധുരമുളള രണ്ട് മണിക്കൂറുകള്‍ക്കായി ഈ സിനിമയെ സമീപിക്കാം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....