News Beyond Headlines

28 Thursday
November

ഒമിക്രോണില്‍ കരുതലോടെ ലോകം: നിയന്ത്രണങ്ങളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍, നാലാംഡോസ് നല്‍കാന്‍ ഇസ്രയേല്‍

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചുതുടങ്ങി. ജര്‍മനി, പോര്‍ച്ചുഗല്‍, യു.കെ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചുതുടങ്ങിയത്. ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ നാലാം ഡോസ് കോവിഡ് വാക്സിന്‍ നല്‍കുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ 213 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഡെല്‍റ്റയേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നതെന്നും കോവിഡ് വന്നുപോയവരിലേക്കും വാക്സിന്‍ സ്വീകരിച്ചവരിലേക്കും ഒമിക്രോണ്‍ വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് ലോകരാജ്യങ്ങള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ ഇതിനോടകം വ്യാപകമായിട്ടുണ്ട്. കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണ് ഇപ്പോള്‍ സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിദിന കേസുകള്‍ ഉടന്‍ ഒരു ലക്ഷം കടന്നേക്കുമെന്ന് ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഫ്രാന്‍സില്‍ 70,000 പേര്‍ക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പില്‍ ഉടനീളം കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളില്‍ വ്യാപക പ്രതിസന്ധിക്കിടയാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്രാന്‍സ്- ബുധനാഴ്ച മുതല്‍ ഫ്രാന്‍സില്‍ അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി. 12നും 15നും ഇടയിലുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ നിലവില്‍ തീരുമാനം എടുത്തിട്ടില്ല. ജര്‍മനി- ഡിസംബര്‍ 28 മുതല്‍ ജര്‍മനിയില്‍ 10 പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ പാടില്ല. നിശാ ക്ലബ്ബുകള്‍ അടച്ചുപൂട്ടാനും തീരുമാനിച്ചു. ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. പോര്‍ച്ചുഗല്‍- ഡിസംബര്‍ 26 മുതല്‍ പോര്‍ച്ചുഗലില്‍ ബാറുകളും നിശാക്ലബ്ബുകളും അടയ്ക്കും. ജനുവരി ഒമ്പത് വരെ വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കി. പൊതുസ്ഥലത്ത് പത്തില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. ഫിന്‍ലന്‍ഡ്- ഡിസംബര്‍ 24-ന് ബാറുകളും റെസ്റ്റോറന്റുകളും പൂര്‍ണ്ണമായും അടയ്ക്കും. ഡിസംബര്‍ 28 മുതല്‍ ഇവിടങ്ങളില്‍ പരിമിതമായ രീതിയിലെ ആളുകളേ പ്രവേശിപ്പിക്കുകയുള്ളൂ. തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. യുകെയില്‍ ക്രിസ്തുമസിന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. അതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, വെയില്‍സിലും സ്‌കോട്ലന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും ഭരണകൂടങ്ങള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലില്‍ നാലാം ഡോസ് ഒമിക്രോണ്‍ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും നാലാംഡോസ് കോവിഡ് വാക്സിന്‍ നല്‍കുമെന്നാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം ഡോസ് വാക്സിന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി ചൊവ്വാഴ്ചയാണ് ശുപാര്‍ശ ചെയ്തത്. ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ശുപാര്‍ശയെ സ്വാഗതം ചെയ്യുകയുമുണ്ടായി. 'കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ലോകത്ത് ആദ്യമായി സ്വീകരിച്ചത് ഇസ്രായേല്‍ പൗരന്മാരാണ്. നാലാമത്തെ ഡോസിലും ഞങ്ങള്‍ വഴികാട്ടിയാകുന്നത് തുടരുകയാണ്. ലോകമെമ്പാടും വ്യാപിക്കുന്ന ഒമിക്രോണ്‍ തരംഗത്തെ തടയാന്‍ ഇത് പ്രധാനമാണ്', നഫ്താലി ബെന്നറ്റ് പറഞ്ഞു. ഒമിക്രോണ്‍ ബാധിച്ച ഒരു രോഗി ഇസ്രായേലില്‍ മരിച്ചതിന് പിന്നാലെയാണ് നാലാം ഡോസ് പ്രഖ്യാപനം വന്നത്. ഒമിക്രോണ്‍ മാത്രമല്ല, മുമ്പുണ്ടായിരുന്ന നിരവധി രോഗങ്ങളാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....