തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടികളോടെ പ്രദര്‍ശനം തുടരുകയാണ് 'പുഷ്പ'. എന്നാലിപ്പോള്‍ അല്ലു അര്‍ജുനും രശ്മികയും ഒന്നിച്ചെത്തുന്ന ചില രംഗങ്ങള്‍ തെലുങ്ക് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കുന്നതായി പരാതി. ഇതോടെ പ്രേക്ഷകരുടെ എതിര്‍പ്പിനെ മാനിച്ച് അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പ രാജും രശ്മികയുടെ ശ്രീവല്ലിയും ചേര്‍ന്നുള്ള ഇന്റിമേറ്റ് സീന്‍ ചിത്രത്തില്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ശ്രീവല്ലിയുടെ കഥാപാത്രത്തിന്റെ ദേഹത്ത് പുഷ്പ രാജ് തൊടുന്നതാണ് വിവാദമുണ്ടാക്കിയ ആ സീന്‍. ഇതാണ് ഇപ്പോള്‍ തെലുങ്ക് പതിപ്പില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നത്. ബോളിവുഡ് ലൈഫ് ഡോട്ട് കോം എന്ന മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് സാമന്ത അഭിനയിച്ച ഗാനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സിലെ വരികളാണ് വിവാദമായതെങ്കില്‍ ഒരു സീന്‍ ആയിരുന്നു വിവാദമായത്. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടാണ് പരാതി ഉയര്‍ന്നത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പുഷ്പ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. റീലാസായി ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ നൂറ് കോടി ക്ലബ്ബിലെത്തിയ 'പുഷ്പ' 200 കോടി കളക്ഷനിലേക്ക് പായുകയാണ്. ആദ്യ ആഴ്ച്ചയില്‍ തന്നെ ബുക്ക് മൈ ഷോ വഴി 2.6 മില്യണ്‍ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അര്‍ജുന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ്ങും പുഷ്പയ്ക്കാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ദിനം 71 കോടിയായിരുന്നു 'പുഷ്പ' നേടിയത്. 'കെജിഎഫിന്റെ' ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നുകൊണ്ടാണ് പുഷ്പ'യുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷനിലക്ക് കടന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....