സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെ വിദ്യാര്‍ഥിനികള്‍ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു. റെഡ്ഹില്‍സ് സ്വദേശി അശോകിനെ കണ്ടെത്താനാണ് പൊലീസ് ശ്രമം. തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കോളജ് വിദ്യാര്‍ഥി പ്രേംകുമാറിനെ (21) സുഹൃത്തിന്റെ സഹായത്തോടെ രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ കൊലപ്പെടുത്തിയത്. വിദ്യാര്‍ഥിനികളെയും അശോകിന്റെ മൂന്നു കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. അരംബാക്കം പൊലീസ് സംഭവത്തെ കുറിച്ചു വിശദീകരിക്കുന്നത് ഇങ്ങനെ: ഇച്ചങ്ങാട് സ്വദേശികളായ പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ വണ്ടല്ലൂര്‍ മൃഗശാലയില്‍വച്ചാണു താമ്പരം ഒട്ടേരി സ്വദേശി പ്രേംകുമാര്‍ എന്ന 21കാരനെ പരിചയപ്പെടുന്നത്. രണ്ടു പേരുമായും പ്രേംകുമാര്‍ 'പ്രണയ'ത്തിലായെങ്കിലും പെണ്‍കുട്ടികള്‍ പരസ്പരം ഇതറിഞ്ഞിരുന്നില്ല. ഇതിനിടെ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇവ പുറത്തുവിടാതിരിക്കാന്‍ പണം നല്‍കണമെന്നായി പിന്നീട് ഇയാളുടെ ഭീഷണി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു പേരില്‍നിന്നുമായി ഒരു ലക്ഷം രൂപ പ്രേംകുമാര്‍ തട്ടിയെടുത്തു. ഇതിനുശേഷമാണ് പെണ്‍കുട്ടികള്‍ രണ്ടു പേരും പ്രേംകുമാറിന്റെ ചതി തിരിച്ചറിയുന്നത്. ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടികളില്‍ ഒരാള്‍, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട റെഡ്ഹില്‍സ് സ്വദേശി അശോകിന്റെ സഹായം തേടുകയായിരുന്നു. പ്രേംകുമാറിന്റെ ഫോണ്‍ വാങ്ങി, ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ഥിച്ചത്. അശോകിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാനെന്ന വ്യാജേന കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ ഷോളാവരം ടോള്‍ പ്ലാസയ്ക്കു സമീപത്തേയ്ക്കു വിളിച്ചുവരുത്തി. ഇവിടെവച്ച് അശോകും മൂന്നു കൂട്ടാളികളും ചേര്‍ന്ന് പ്രേംകുമാറിനെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് ഇച്ചങ്ങാട് ഗ്രാമത്തില്‍ എത്തിച്ച് മര്‍ദിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടുകയുമായിരുന്നു. ഒഴിഞ്ഞ പ്രദേശത്തു രക്തക്കറ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പൊലീസാണു മൃതദേഹം കണ്ടെത്തിയത്. വൈകാതെ പെണ്‍കുട്ടികളെയും അശോകിന്റെ മൂന്നു സുഹൃത്തുക്കളെയും അറസ്റ്റ് െചയ്തു. പ്രേംകുമാറിന്റെ ഫോണ്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....