സുകേഷ് ചന്ദ്രന്‍ അറസ്റ്റിലായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസുമായി ബന്ധം സ്ഥാപിക്കാന്‍ പല തരത്തിലുള്ള കള്ളങ്ങള്‍ പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുകേഷ് താരത്തിന് നല്‍കിയ സമ്മാനങ്ങളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുകേഷിന്റെ മറ്റ് വാഗ്ദാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. സണ്‍ ടിവി ഉടമയാണെന്ന് പറഞ്ഞാണ് സുകേഷ് ജാക്വിലിനെ പരിചയപ്പെടുന്നത്. ഒരു സ്ത്രീ സൂപ്പര്‍ ഹീറോ കഥാപാത്രമാകുന്ന ഒരു വമ്പന്‍ സിനിമ ജാക്വിലിനെ നായികയാക്കി ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. 500 കോടി മുടക്കി മൂന്ന് ഭാഗങ്ങളായി ചെയ്യാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. താരത്തിന് സിനിമയില്‍ അധികം അവസരങ്ങള്‍ ലഭിക്കാത്ത സമയത്ത് സാഹചര്യം മുതലാക്കിയാണ് സുകേഷിന്റെ ഇടപെടല്‍. കാണാന്‍ ആഞ്ജലീന ജോളിയെപ്പോലെയാണെന്നും സൂപ്പര്‍ ഹീറോ കഥാപാത്രം ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും സുകേഷ് നടിയോട് പറഞ്ഞു. ജാക്വിലിനെ വിശ്വസിപ്പിക്കാനായി ചില നിര്‍മ്മാതാക്കളുടെ പേരും കൈമാറുകയായിരുന്നു. അതേസമയം, 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുകേഷ് ചന്ദ്രശേഖറിനും സംഘത്തിനുമെതിരെ ഇഡി ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തിഹാര്‍ ജയിലില്‍ കഴിയവെ ഒരു ബിസിനസുകാരന്റെ ഭാര്യയുടെ പക്കല്‍ നിന്ന് 200 കോടി തട്ടിയെടുത്തു എന്നതാണ് കേസ്. സുകേഷ് ചന്ദ്രശേഖറും ജാക്വിലിനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ തെളിവുകള്‍ ഇഡി കണ്ടെത്തിയിരുന്നു. ജാക്വിലിന് സുകേഷ് ചന്ദ്രശേഖര്‍ നല്‍കിയ 10 കോടി രൂപയുടെ സമ്മാനങ്ങളില്‍ 52 ലക്ഷം രൂപ വിലയുള്ള ഒരു കുതിരയും 9 ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയും ഉള്‍പ്പെുന്നുവെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....