News Beyond Headlines

30 Saturday
November

അനുമതിയില്ലാതെ പാര്‍ട്ടിക്ക് പുറത്ത് കൂട്ടായ്മ; ഐഎന്‍എല്ലില്‍ വഖഫ് വിവാദം

കോഴിക്കോട് വഖഫ് വിഷയത്തില്‍ ഇന്ത്യന്‍ നാഷനല്‍ ലീഗില്‍ (ഐഎന്‍എല്‍) വിവാദം. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ്, പഴയ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവും ഇടതു സ്വതന്ത്ര എംഎല്‍എയുമായ പി.ടി.എ.റഹീമുമായി ചേര്‍ന്ന് വഖഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതാണ് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ പാര്‍ട്ടിക്കു പുറത്ത് കൂട്ടായ്മ രൂപീകരിച്ചത് ശരിയല്ലെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബ്ദുല്‍ വഹാബ് സെക്രട്ടറിയായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. പി.ടി.എ.റഹീമാണ് ചെയര്‍മാന്‍. വഹാബ് പക്ഷത്തെ എന്‍.കെ.അസീസും ആക്ഷന്‍ കൗണ്‍സിലില്‍ അംഗമാണ്. അടുത്തയാഴ്ച, കോഴിക്കോട് കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി യോഗം വിളിക്കാനിരിക്കെ, ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള കുറുമുന്നണിയായാണ് ഐഎന്‍എല്‍ ഔദ്യോഗിക പക്ഷം ഇതിനെ വിലയിരുത്തുന്നത്. വഖഫ് വിഷയം പാര്‍ട്ടി ക്യാംപെയ്‌നായി ഏറ്റെടുത്തിരിക്കെ പ്രസിഡന്റ് അതേ വിഷയത്തില്‍ മറ്റൊരു കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത് നീതികരിക്കാനാകില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. എന്നാല്‍, വഖഫുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയം ജനങ്ങളില്‍ എത്തിക്കാനുള്ള ഒരു സംവിധാനം മാത്രമാണിതെന്നാണ് പി.ടി.എ.റഹീമിന്റ വിശദീകരണം. വഖഫ് സ്വത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണിതെന്നും ഐഎന്‍എല്ലുമായി അതിനെ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അബ്ദുല്‍ വഹാബും പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....