യുഎസില്‍ ഒമിക്രോണ്‍ കേസുകളുടെ അതിവേഗ വര്‍ധന. ഈ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. യുഎസില്‍നിന്നുള്ള കണക്കു പ്രകാരം കഴിഞ്ഞ ആഴ്ച ഇതു വെറും മൂന്ന് ശതമാനമായിരുന്നു. അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദം രാജ്യത്തു സ്ഥിരീകരിച്ചതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചവരെ വ്യാപനത്തില്‍ മുന്നില്‍നിന്നിരുന്ന ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപന തോത് ഇപ്പോള്‍ 27 ശതമാനമാണ്. ഒമിക്രോണ്‍ കാരണം വീണ്ടും അതിവേഗ വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണു രാജ്യം. ഒമിക്രോണ്‍, രോഗികളെ ഡെല്‍റ്റയെക്കാള്‍ ഗുരുതരമായ അവസ്ഥയിലെത്തിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ല. എന്നാല്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ആശുപത്രികളില്‍ ഇടമില്ലാതാകും. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലെ വര്‍ധന പ്രതീക്ഷിച്ചതാണെന്നും ലോകത്താകമാനം സമാനമായ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നുണ്ടെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രതികരിച്ചു. യുഎസിലെ ചില പ്രദേശങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളെല്ലാം ഒമിക്രോണ്‍ ആണ്. ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും 92 ശതമാനമാണ് ഒമിക്രോണിന്റെ വര്‍ധന. വാഷിങ്ടനില്‍ 96 ശതമാനം. ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ സ്വീകരിക്കണമെന്ന് യുഎസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഒമിക്രോണ്‍ ബാധിച്ച് യുഎസിലെ ആദ്യ മരണം ടെക്‌സസില്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്‌സീന്‍ എടുത്തിട്ടില്ലാത്ത മധ്യവയസ്‌കനാണു മരിച്ചത്. തിങ്കളാഴ്ചയാണ് ഇയാള്‍ മരിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വിഭാഗം അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....