വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത രഹസ്യ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ പാനമ പേപ്പര്‍ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഐശ്വര്യ റായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തുവിട്ടയച്ചു. അഞ്ചു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കളാഴ്ച രാത്രിയോടെയാണ് ഐശ്വര്യ ഓഫിസ് വിട്ടത്.കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നടിയെ ഇനി വിളിച്ചുവരുത്തുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. വിദേശനാണ്യ വിനിമയ ചട്ടം (ഫെറ) ലംഘിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ് നല്‍കിയത്. പാനമ രേഖകളെ കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണ് നോട്ടിസ് അയച്ചത്. നേരത്തേ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഐശ്വര്യ ഹാജരായിരുന്നില്ല. ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡിലെ കമ്പനിയില്‍ നടി പണം നിക്ഷേപിച്ചിട്ടുണ്ടെന്ന കാര്യം അന്വേഷണ ഏജന്‍സി ചോദിച്ചറിഞ്ഞെന്നാണു വിവരം. 2017ലാണ് ആരോപണത്തിന്‍മേല്‍ ഇഡി അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ നടത്തിയ എല്ലാ വിദേശ പണമിടപാടുകളുടെയും രേഖകള്‍ ഐശ്വര്യ ഇഡിക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നാണു വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....