യുകെയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. എന്നാല്‍, ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. ദിവസവും ആയിരക്കണക്കിനാളുകള്‍ക്കാണ് പുതിയതായി രോഗം ബാധിക്കുന്നത്. ഇതോടെയാണ് ക്രിസ്മസിന് മുന്‍പായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം പരന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യ സെക്രട്ടറി. 'ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. വളരെ വേഗത്തില്‍ കോവിഡ് വ്യാപിക്കുകയാണ്. എന്നാല്‍ രോഗത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. കാര്യങ്ങള്‍ വിശദമായി നിരീക്ഷിക്കുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും. വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ സമൂഹത്തേയും വ്യാപാരത്തേയും കുട്ടികളേയും എങ്ങനെ ബാധിക്കുമെന്ന് ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ട്. ഈ വര്‍ഷം ആരംഭിച്ചപ്പോഴുള്ള അവസ്ഥയല്ല ഇപ്പോള്‍. പ്രായപൂര്‍ത്തിയായവരില്‍ പകുതിയിലധികം പേരും ബൂസ്റ്റര്‍ ഡോസ് എടുത്തവരാണ്. കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമായി വന്നാല്‍ പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്തശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു. മൂവായിരത്തോളം പേരാണ് ദിവസവും കോവിഡ് ബാധിതരായി ആശുപത്രിയിലെത്തുന്നത്. ഗുരുതരമായ സ്ഥിതിയാണെന്ന് വിദഗ്ധ സംഘം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മേല്‍ സമ്മര്‍ദം വര്‍ധിക്കുകയാണ്. തൊഴില്‍ സംബന്ധമല്ലാത്ത അനാവശ്യ കൂടിച്ചേരലുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പാരിസില്‍ പ്രതിഷേധവും ശക്തമായി. ഡെന്‍മാര്‍ക്കില്‍ തിയറ്ററുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളും മ്യൂസിയങ്ങളും അടച്ചു. അയര്‍ലന്‍ഡില്‍ രാത്രി 8നു ശേഷം കര്‍ഫ്യൂ നിലവില്‍ വന്നു. ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ള നെതര്‍ലന്‍ഡ്സ് സമ്പൂര്‍ണ ലോക്ഡൗണിലേക്കു നീങ്ങുന്നതായാണു സൂചന. ഫ്രാന്‍സും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പാരിസിലെ വെടിക്കെട്ട് ഉള്‍പ്പെടെ പുതുവത്സര ആഘോഷം ഉപേക്ഷിച്ചു. ഒമിക്രോണ്‍ വകഭേദം 89 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....