മകള്‍ വാമികയുടെ ചിത്രങ്ങളും വിഡിയോയും പരസ്യപ്പെടുത്തതില്‍ നന്ദി പറഞ്ഞ് അനുഷ്‌ക ശര്‍മ്മ. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി വിമാനത്താവളത്തില്‍ കായികതാരം വിരാട് കൊഹ്ലിക്കൊപ്പം അനുഷ്‌കയും മകളും എത്തിയിരുന്നു. വാഹനത്തില്‍ നിന്നും വിരാട് ഇറങ്ങിയപ്പോള്‍ തന്നെ മകളുടെ ഫൊട്ടോ പകര്‍ത്തരുതെന്ന് കോഹ്ലി അഭ്യര്‍ത്ഥിച്ചു. അതിനുശേഷമാണ് വാമികയെയും കൊണ്ട് അനുഷ്‌ക പുറത്തിറങ്ങിയത്. ഇപ്പോള്‍ മകളുടെ മുഖം പ്രസിദ്ധീകരിക്കാത്തതില്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം നന്ദി അറിയിച്ചിരിക്കുകയാണ്. 'വാമികയുടെ ചിത്രങ്ങളും വിഡിയോയും പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യന്‍ പാപ്പരാസികളോടും മിക്ക മാധ്യമ സാഹോദര്യങ്ങളോടും ഞങ്ങള്‍ നന്ദി പറയുന്നു. രക്ഷിതാക്കള്‍ എന്ന നിലയില്‍, ചിത്രങ്ങള്‍/വീഡിയോകള്‍ എടുത്ത ചുരുക്കം ചിലരോട് ഞങ്ങള്‍ അഭ്യര്‍ത്ഥന മുന്നോട്ട് വച്ചിരുന്നു. അവരും ഞങ്ങളെ പിന്തുണയ്ക്കണം. ഞങ്ങള്‍ ഞങ്ങളുടെ മകള്‍ക്കായി സ്വകാര്യത കൊടുക്കാന്‍ ആഗ്രഹിക്കുന്നു, മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വതന്ത്രമായി അവളുടെ ജീവിതം നയിക്കാന്‍ അവള്‍ക്ക് അവസരം നല്‍കുന്നതിന് ഞങ്ങളുടെ പരമാവധി ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവള്‍ക്ക് അറിവുണ്ടാകുന്ന പ്രായംവരെ മാത്രമേ ഞങ്ങള്‍ക്ക് അവളുടെ ചലനം നിയന്ത്രിക്കാന്‍ കഴിയുകയുള്ളു, അതിനാല്‍ നിങ്ങളുടെ പിന്തുണയും ഞങ്ങള്‍ക്ക് ആവശ്യമാണ്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രമിച്ചതിന് ഫാന്‍ ക്ലബിന്റെ ആളുകള്‍ക്കും പ്രത്യേക നന്ദി' എന്നാണ് അനുഷ്‌ക പോസ്റ്റ് ചെയ്തത്. പാപ്പരാസികളില്‍ നിന്നും മകളെ അകറ്റി നിര്‍ത്താന്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മകള്‍ ജനിച്ചപ്പോള്‍ തന്നെ അവളുടെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്ന് കോഹ്ലി അഭ്യര്‍ത്ഥിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....