അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യിലെ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സാമന്ത. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഓരോ സെക്കന്റിലും ആകര്‍ഷിക്കുന്ന പ്രകടനം. തികച്ചും അതിശയിപ്പിക്കുന്നതും പ്രചോദനം നല്‍കുന്നതും ആണെന്നും സാമന്ത കുറിച്ചു. സിനിമയില്‍ ഒരു വീഡിയോ ഗാനത്തില്‍ സാമന്തയും എത്തിയിട്ടുണ്ട്. ചിത്രത്തിലെ തന്നെ ഏറ്റവും ഹൈലൈറ്റുകളില്‍ ഒന്നായ ചിത്രത്തിന്റെ വീഡിയോ റിലീസിന് മുമ്പായി പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ ഈ ഗാനത്തിന് അതിശയകരമായ പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, പുഷ്പ രണ്ട് ദിവസംകൊണ്ട് കളക്ട് ചെയ്തത് 116 കോടി രൂപയാണ്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും മാത്രം ആദ്യ ദിനം 30കോടി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്ക് ഭാഷയ്ക്ക് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. എന്നാല്‍ മലയാളം പതിപ്പിന്റെ പ്രദര്‍ശനം ഇന്നലെയാണ് ആരംഭിച്ചത്. തമിഴ്നാട്ടില്‍ 3.75 കോടിയും ഹിന്ദി പതിപ്പിന് 3 കോടിയും ആദ്യദിനം ലഭിച്ചു. ചിത്രം പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയാണ് അല്ലു അര്‍ജുന്‍ എത്തിയത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....