News Beyond Headlines

30 Saturday
November

ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി; രണ്ടു മണിക്കൂറിനകം കൊന്ന് കുഴിച്ചുമൂടിയതായി യുവതിയുടെ കുറ്റസമ്മതം

ചേര്‍പ്പ്: പാറക്കോവിലില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭര്‍ത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം. ബംഗാള്‍ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുര്‍ ജയാനല്‍ മാലിക്കിന്റെ മകന്‍ മന്‍സൂര്‍ മാലിക് (40) ആണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. ബംഗാള്‍ സ്വദേശിതന്നെയായ ഭാര്യ രേഷ്മാബീവി (30), അയല്‍വാസി ബീരു (33) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബര്‍ 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ഞായറാഴ്ച ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്‍ മുഖേന മന്‍സൂറിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഡിസംബര്‍ 13-നുശേഷം ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെ ഭര്‍ത്താവിനെ കൊന്നത് താന്‍തന്നെയാണെന്ന് മറ്റൊരു അതിഥി തൊഴിലാളി മുഖേന പോലീസില്‍ അറിയിക്കുകയായിരുന്നു. വഴക്കിനിടെ മന്‍സൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രേഷ്മ പോലീസിനെ അറിയിച്ചത്. 11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം പാറക്കോവിലിലെ വാടകവീട്ടിലാണ് താമസം. മുകള്‍നിലയില്‍ മന്‍സൂറും കുടുംബവും താഴത്തെനിലയില്‍ ബീരുവിന്റെ കുടുംബവുമാണ് താമസിക്കുന്നത്. സ്വര്‍ണപ്പണിയില്‍ സഹായിയായ മറ്റൊരു അതിഥി തൊഴിലാളിയും ബീരുവിനൊപ്പം താമസിക്കുന്നുണ്ട്. വീടിനു പിന്നിലെ പറമ്പില്‍ മൃതദേഹം കുഴിച്ചിടാന്‍ ബീരു സഹായിച്ചുവെന്നാണ് രേഷ്മാബീവി വെളിപ്പെടുത്തിയത്. തിങ്കളാഴ്ച എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ സ്ഥലത്ത് പരിശോധന നടത്തും. മൃതദേഹം കണ്ടെത്തിയാല്‍ അവിടെത്തന്നെ മൃതദേഹപരിശോധന നടത്താനുള്ള ഒരുക്കം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.സി. ബിജുകുമാര്‍, ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ഒന്നുമറിയാതെ മൂന്ന് കുട്ടികള്‍; കാണാനില്ലെന്ന പരാതി നല്‍കി രണ്ടുമണിക്കൂറിനകം കുറ്റസമ്മതം ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതി നല്‍കിയ ഭാര്യ കൊലപാതകമെന്ന് കുറ്റസമ്മതം നടത്തിയത് രണ്ടുമണിക്കൂറിനുള്ളില്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പരാതി നല്‍കിയത്. രണ്ടുമണിയോടെയാണ് കൊലപാതകമെന്ന് അറിയിച്ചത്. മന്‍സൂറിനെ കാണാതായത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ത്തന്നെ രേഷ്മയുടെ ഭാവമാറ്റങ്ങളില്‍ സംശയം തോന്നിയതായി പോലീസ് പറഞ്ഞു. ഒരാഴ്ചമുമ്പ് കൊലയും കുഴിച്ചുമൂടലും നടന്നതായി സംശയിക്കുന്ന വീട്ടില്‍ ഇതൊന്നുമറിയാതെ കഴിഞ്ഞത് മൂന്ന് കുട്ടികള്‍. മന്‍സൂറിന്റെയും രേഷ്മയുടെയും പന്ത്രണ്ടും ഏഴും വയസ്സുള്ള ആണ്‍കുട്ടികള്‍ അവര്‍ക്കൊപ്പം മുകള്‍നിലയില്‍ ഉണ്ടായിരുന്നു. പണിക്ക് സഹായിയായി നില്‍ക്കുന്ന ഒരു ആണ്‍കുട്ടി ബീരുവിനൊപ്പം താഴത്തെനിലയിലും. ഇവരെ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകീട്ട് കൊണ്ടുപോയി. കുട്ടികളുമായി പോലീസ് സംസാരിച്ചതില്‍ കൊലപാതകമോ വഴക്കോ നടന്നതിന്റെ ഒരു സൂചനയും ലഭിച്ചില്ല. വഴക്കിനിടെ കൊല നടത്തിയെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, രണ്ടുകൊല്ലംമുമ്പുവരെ മാതാപിതാക്കള്‍ തമ്മില്‍ വഴക്കുകൂടാറുണ്ടെങ്കിലും ശേഷം ഉണ്ടായിട്ടില്ലെന്നാണ് മൂത്തമകന്‍ പോലീസിനോട് പറഞ്ഞത്. ഡിസംബര്‍ 13-ന് രാത്രി 12 മണിയോടെയാണ് കൊല നടത്തിയതെന്നും പിറ്റേന്ന് പുലര്‍ച്ചെ നാലുമണിയോടെ കുഴിച്ചുമൂടിയെന്നും പറയുന്നു. മുകള്‍നിലയില്‍നിന്ന് താഴെ കൊണ്ടുവന്ന് കൈക്കോട്ട് ഉപയോഗിച്ച് കുഴിയുണ്ടാക്കി മൂടിയെന്നാണ് പറയുന്നത്. കുട്ടികള്‍ മാത്രമല്ല പരിസരവാസികളും ഇതേക്കുറിച്ച് അറിഞ്ഞില്ലെന്നു പറയുന്നു. ഒരടി ആഴമുള്ള കുഴിയുണ്ടാക്കി മൃതദേഹം മറവുചെയ്തുവെന്ന് പറയുന്നു. മണ്ണിന് മുകളില്‍ ചവറും മറ്റും കിടക്കുന്നതിനാല്‍ കുഴിച്ചുമൂടിയ ഭാഗവും വ്യക്തമല്ല. ഒരാഴ്ചയായിട്ടും പരിസരത്ത് ദുര്‍ഗന്ധമൊന്നും ഉണ്ടായില്ല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....