തിക്കോടി പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ ഓഫിസിനു മുന്‍പില്‍ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ മരണമൊഴി പുറത്ത്. തീവയ്ക്കും മുന്‍പ് യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചതായാണ് യുവതിയുടെ മരണമൊഴി. സ്വയം തീകൊളുത്തിയ യുവാവും മരിച്ചിരുന്നു. തിക്കോടി കാട്ടുവയല്‍ മനോജന്റെ മകള്‍ കൃഷ്ണപ്രിയ (23), തിക്കോടി വലിയമഠത്തില്‍ മോഹനന്റെ മകന്‍ നന്ദകുമാര്‍ (30) എന്നിവരാണ് മരിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണു കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചതെങ്കിലും ബോധം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ സംസാരിക്കുന്നുണ്ടായിരുന്നു. തീകൊളുത്തും മുന്‍പ് നന്ദു (നന്ദകുമാര്‍) തന്നെ കുത്തിപ്പരുക്കേല്‍പിച്ചതായി ആശുപത്രിയില്‍ വച്ചാണു കൃഷ്ണപ്രിയ മൊഴി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കൃഷ്ണപ്രിയ ജോലിക്കു വരുന്ന വഴി പഞ്ചായത്ത് ഓഫിസിനു മുന്‍പിലെ റോഡരികില്‍ നന്ദകുമാറുമായി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ നന്ദകുമാര്‍ കയ്യിലുണ്ടായിരുന്ന ബോട്ടിലിലെ പെട്രോള്‍ കൃഷ്ണപ്രിയയുടെ ദേഹത്തും തുടര്‍ന്ന് സ്വന്തം ദേഹത്തും ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും വൈകിട്ട് നാലു മണിയോടെ കൃഷ്ണപ്രിയ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നന്ദകുമാര്‍ മരിച്ചത്. കൃഷ്ണപ്രിയയും നന്ദകുമാറും നാലു വര്‍ഷത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെങ്കിലും ഏതാനും ദിവസം മുന്‍പ് തെറ്റിയിരുന്നു. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിക്കോടി പഞ്ചായത്ത് ഓഫിസിലെ പ്ലാനിങ് വിഭാഗത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവില്‍ താല്‍ക്കാലിക ജീവനക്കാരിയായി അഞ്ചു ദിവസം മുന്‍പാണു കൃഷ്ണപ്രിയ ജോലിക്കു ചേര്‍ന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....