താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. വടകര നഗരസഭ കാര്യാലയം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ്തല ഉദ്യോഗസ്ഥന്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ച മുതല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഹെല്‍പ് ഡസ്‌കില്‍ നിയോഗിക്കും. ഫയല്‍ അദാലത്ത് നടത്താന്‍ സംവിധാനം ഒരുക്കുന്നുണ്ട്. ആവശ്യമെങ്കില്‍ അദാലത്തില്‍ നേരിട്ട് പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തീപിടിച്ച കെട്ടിടത്തിന് സമീപമുള്ള കെട്ടിടത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 മുതല്‍ ഇ- ഫയലിംഗ് സംവിധാനം ഓഫീസില്‍ നിലവിലുണ്ട്. അതിനാല്‍ മിക്ക ഫയലുകളും വീണ്ടെടുക്കാന്‍ കഴിയും. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു . താല്‍ക്കാലിക കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനത്തിന് ആവശ്യമായ കമ്പ്യൂട്ടര്‍,ലാപ് ടോപ്പ് ,സ് കാനര്‍ ,പ്രിന്റര്‍ എന്നിവ ഉടനെ എത്തിക്കും. സര്‍വേ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ വടകര താലൂക്കിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. കേരളത്തിലെ മുഴുവന്‍ റവന്യു ഓഫീസുകളും ഇ- ഓഫീസ് ആക്കി മാറ്റുകയാണ്. നിലവിലുള്ള രേഖകളെല്ലാം ഡിജിറ്റൈലൈസ് ചെയ്യും . തീപിടിത്തവുമായി ബന്ധപ്പെട്ട് പോലീസ് സമഗ്രമായ അന്വേഷണം നടത്തും. ഇതിന്റെ മേല്‍നോട്ട ചുമതല ജില്ലാ കലക്ടറും എഡിഎമ്മും വഹിക്കും.വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് അന്വേഷണം നടത്തുക . ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തമുണ്ടായപ്പോള്‍ ജനപ്രതിനിധികളും നാട്ടുകാരും വളരെ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മിനി സിവില്‍ സ്റ്റേഷന്‍ പരിസരം സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും പുതിയ റവന്യൂ ടവറില്‍ താലൂക്ക് ഓഫീസ് പരിഗണിക്കണമെന്നും കെ.കെ.രമ എംഎല്‍എ. ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് ഒറ്റ കേന്ദ്രത്തിലാക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാകണമെന്നും കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. ഇന്നലെ ഉച്ചയോടെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. വടകര താലൂക്ക് ഓഫീസ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുകയാണെന്നും തീപിടിത്തമുണ്ടായതില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. എംഎല്‍എമാരായ കെ.കെ. രമ, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, റവന്യൂ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.ജയതിലക്, ലാന്റ് റവന്യു കമ്മീഷണര്‍ കെ.ബിജു ,ആര്‍ഡിഒ സി. ബിജു ,റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസ് തുടങ്ങിയവര്‍ റവന്യൂ മന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....