വാഷിങ്ടന്‍ രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ അതിരൂക്ഷ വ്യാപനത്തിനു സാധ്യതയെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ എത്രയും വേഗം അതിനു തയാറാകണമെന്നും വാക്‌സീന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ബൈഡന്‍ അഭ്യര്‍ഥിച്ചു. വാക്‌സീന്‍ എടുക്കുക മാത്രമാണ് ഏക പോംവഴിയെന്നും അതു ചെയ്യാത്തവര്‍ക്കു കടുത്ത രോഗത്തിന്റെയും മരണത്തിന്റെയും ശൈത്യകാലമാകും ഇതെന്നും ബൈഡന്‍ വ്യക്തമാക്കി. കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച അമേരിക്ക, വീണ്ടുമൊരു രോഗവ്യാപനത്തിന്റെ ഭീതിയില്‍ നില്‍ക്കെയാണ് പ്രസിഡന്റിന്റെ പ്രസ്താവന. ഡിസംബര്‍ 1 വരെ, പുതിയ പ്രതിദിന കോവിഡ് കേസുകളുടെ ശരാശരി 86,000 ആയിരുന്നു. ഡിസംബര്‍ 14ന്, ഇത് 1,17,000 ആയി ഉയര്‍ന്നു- 35 ശതമാനം വര്‍ധനവ്. ഇതോടെയാണ് വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിക്കേണ്ടതിന്റെയും ഇതുവരെ കുത്തിവയ്പ് എടുക്കാത്തവര്‍ അവരുടെ ആദ്യ ഷോട്ട് എടുക്കേണ്ടതിന്റെയും പ്രാധാന്യം ബൈഡന്‍ ഊന്നിപ്പറഞ്ഞത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ നിലവില്‍ പ്രതിദിനം ശരാശരി 1,150 പേര്‍ കോവിഡ് ബാധിച്ചു മരിക്കുന്നുണ്ട്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജി7 രാജ്യങ്ങളില്‍നിന്നുള്ള ആരോഗ്യ മന്ത്രിമാര്‍ രാജ്യാന്തര സഹകരണത്തിന് ആഹ്വാനം ചെയ്തിരുന്നു. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് ഏറ്റവുമധികം ഒമിക്രോണ്‍ ഭീഷണി നേരിടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....