കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസ്. എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കുടുംബാംഗങ്ങളെ ഉപയോഗിക്കുന്നത് കഷ്ടമാണെന്ന് ഡോ.പ്രിയ വര്‍ഗീസ് പറഞ്ഞു. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിരിക്കുന്ന എല്ലാ യോഗ്യതകളുണ്ടായിട്ടും അപവാദ പ്രചാരണം നടക്കുകയാണ്. ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴിയുള്ള അധ്യാപന കാലയളവിലെ ഗവേഷണം പ്രവൃത്തി പരിചയമായി കണക്കാക്കണമെന്നാണ് യുജിസി ചട്ടമെന്നും ഡോ.പ്രിയ വര്‍ഗീസ് വിശദീകരിച്ചു. ഗവേഷണ കാലയളവും ഡെപ്യൂട്ടേഷന്‍ കാലാവധിയും അധ്യാപന സര്‍വീസ് ആയി പരിഗണിക്കില്ലെന്നാണ് ഡോ.പ്രിയ വര്‍ഗീസിന്റെ അയോഗ്യതയായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2010ലെ ചട്ടങ്ങള്‍ പരിഷ്‌കരിച്ച് 2018ല്‍ യുജിസി ഇറക്കിയ റെഗുലേഷനില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കുന്നു. ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴിയുള്ള ഗവേഷണ കാലയളവ് പ്രവൃത്തിപരിചയമായി കണക്കാണമെന്നും പ്രമോഷനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കണമെന്നുമാണ് യുജിസി നിര്‍ദേശം. വസ്തുതകള്‍ വളച്ചൊടിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു. 'ഒരു നേതാവിന്റെ ഭാര്യയായതുകൊണ്ട് മാത്രം ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഇല്ലാതായിപ്പോകുന്നത് എങ്ങനെയാണ്? നിലവാരം കുറഞ്ഞ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി നീങ്ങും. നിയമനവുമായോ റാങ്ക് പട്ടികയുമായോ ബന്ധപ്പെട്ട് കണ്ണൂകര്‍ സര്‍വകലാശാലയില്‍ നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും പ്രിയ വര്‍ഗീസ് വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....