വഖഫ് സംരക്ഷണ റാലിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തി വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മില്‍ എന്താണ് മാറ്റമെന്ന് മന്ത്രി ചോദിച്ചു. വിശുദ്ധ ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയില്‍നിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനര്‍ത്ഥത്താല്‍ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ അബ്ദുറഹിമാന് കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുമോ. ഒരു സമ്മേളനത്തില്‍ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ' വര്‍ഗീയത ' വിളിച്ചു പറയുന്നുവെങ്കില്‍ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളില്‍ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂവെന്നും മന്ത്രി കുറിച്ചു. മന്ത്രിയുടെ വാക്കുകള്‍ മതത്തിന് തീകൊടുക്കുന്ന ലീഗ്… വഖഫ് വിഷയത്തില്‍ ലീഗിന്റെ ആശങ്ക പങ്കുവെക്കാന്‍ കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ മിക്ക പ്രാസംഗികരും മതത്തിന് തീ കൊടുക്കുന്ന അപക്വവും അബദ്ധജടിലവുമായ വാചാടോപങ്ങളാണ് നടത്തിയത്. വഷളത്തരങ്ങളുടെ കെട്ടഴിക്കാന്‍ നവ നേതൃത്വം പരസ്പരം മത്സരിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിലെ സ്റ്റാഫ് നിയമനം PSC ക്ക് വിട്ടതില്‍ ലീഗിനുള്ള 'ആശങ്ക' ലീഗിനെ അറിയുന്ന എല്ലാവര്ക്കും അനായാസം മനസ്സിലാകും. വിഷയം അതല്ല, കേരളം പോലെ സര്‍വ്വ ജനവിഭാഗങ്ങളും അവരവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ച് സഹജീവിയുടെ സുഖദു:ഖങ്ങളില്‍ താങ്ങും തണലുമായി ജീവിക്കുന്ന കേരളമണ്ണില്‍ അപരന്റെ കുടുംബ ജീവിതത്തെ സ്വന്തം വിശ്വാസത്തിന്റെ അളവുകോലിലൂടെ അപഗ്രഥിച്ച് മുസ്ലിമല്ലാത്തവന്റെ ദാമ്പത്യ ബന്ധങ്ങളെ ' വ്യഭിചാരമായി ' ചിത്രീകരിക്കുന്ന കല്ലായ മനസ്സുകള്‍ എത്രമേല്‍ മ്ലേഛമാണ്. എന്നാല്‍ ഒരു സമ്മേളനത്തില്‍ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ' വര്‍ഗീയത ' വിളിച്ചു പറയുന്നുവെങ്കില്‍ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളില്‍ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കൂ. ഉത്തരേന്ത്യയിലെ സംഘ്പരിവാറിന്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മില്‍ എന്താണ് മാറ്റം.? വിശുദ്ധ ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയില്‍നിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനര്‍ത്ഥത്താല്‍ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തും. ലീഗ് നേതൃത്വത്തിന്റെ ഖേദപ്രകടനം ആത്മാര്‍ത്ഥമാണെങ്കില്‍ അബ്ദുറഹിമാന് കല്ലായിക്കും കെ എം ഷാജിക്കുമെതിരെ നടപടിയെടുക്കുവാന്‍ ലീഗ് ആര്‍ജ്ജവം കാണിക്കുമോ?
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....