മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. പഴയങ്ങാടിയില്‍ സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ ഒരു തരത്തിലും അവഗണിക്കാനാവില്ല. ആശയ സ്വരൂപ ണം വലിയ കാര്യമാണ്. ആശയം മനസ്സില്‍ പതിച്ചാല്‍ കേവലമായ ആശയം മാത്രമല്ല. ഭൗതിക ശക്തിയായി മാറും. ആശയം സമൂഹത്തെ തന്നെ മാറ്റിമറിക്കും. ചിലപ്പോള്‍ പിന്നോട്ടടിപ്പിക്കും.ഇതിന് ദ്വന്ദാത്മകതയുണ്ട്. കേരളത്തിലും ഇന്ത്യയിലും വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് വര്‍ഗ താല്പര്യപ്രകാരമാണ്. ഇതിനായി വാര്‍ത്തകള്‍ ചമച്ചുണ്ടാക്കുന്നു. ഭരണ വര്‍ഗ്ഗത്തിനു വേണ്ടിയാണ്. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ്. സാമ്പത്തിക താല്പര്യം സംരക്ഷിക്കാന്‍ മാധ്യമ താല്പര്യങ്ങളെ ഉപയോഗിക്കുന്നു. ആശയ പ്രചരണത്തിന് കോര്‍പ്പറേറ്റുകള്‍ക്കായി ചില മാധ്യമങ്ങള്‍ അരൂപിയായാണ് പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവര്‍ പറയുക. ചെയ്യുന്നത് മറ്റൊന്നാണ്. മൂലധനം നിക്ഷേപിക്കുന്നത് ലാഭത്തിനാണ്. മാധ്യമ മൂലധനം നിക്ഷേപത്തിന് ലാഭമുണ്ടാവുന്നതോടൊപ്പം , ഭരണവര്‍ഗത്തിന്റെ ആശയ പ്രചരണം കൂടി ശക്തിപ്പെടുത്തുന്നു.വര്‍ഗസമരത്തിന് മുന്നില്‍ ഏത് ബൂര്‍ഷ്വാസിയും തകര്‍ന്ന് വീഴുമെന്നും അദ്ദേഹം പറഞ്ഞു. .ഇടതുപക്ഷത്തിനോട് വൈരനിര്യാതനബുദ്ധിയുള്ളവരായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാര്‍ പറഞ്ഞു . ദേശീയ മാധ്യമങ്ങള്‍ ഭരണ വര്‍ഗത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു. ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷനായി .സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ,എം വിജിന്‍ എംഎല്‍എ ,എം.വി. രാജീവന്‍ ,അഡ്വ. ബി അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. സികെപി പത്മനാഭന്‍ സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....