രാത്രിതീവണ്ടികളില്‍ ഒന്നിലും ജനറല്‍ കോച്ചില്ല. മുഴുവന്‍ കോച്ചുകളും സിറ്റിങ് സീറ്റുള്ള അന്ത്യോദയ എക്‌സ്പ്രസ് പോലും സാധാരണ ടിക്കറ്റുകാരെ കയറ്റില്ല. മലബാര്‍, മാവേലി, മംഗളൂരു എക്‌സ്പ്രസിലടക്കം സീറ്റ് റിസര്‍വ് ചെയ്യണം. സ്ലീപ്പര്‍ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റില്‍പ്പെടുന്ന അടിയന്തര യാത്രക്കാര്‍ക്ക് മാറിക്കയറാന്‍ നിലവില്‍ ഒരുവണ്ടിയിലും ജനറല്‍ കോച്ചില്ല. ജനറല്‍ കോച്ച് പുനഃസ്ഥാപിക്കുന്നത് കേരളത്തില്‍ വൈകുകയാണ്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ടു വണ്ടികളില്‍ സാധാരണ ടിക്കറ്റും സീസണും നല്‍കിത്തുടങ്ങിയത് ഏറ്റവും അവസാനമാണ്. നവംബര്‍ 25 മുതല്‍ പരശുവിനും ഏറനാടിനും ഒപ്പം മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, പാലരുവി, മധുര-പുനലൂര്‍ എക്‌സ്പ്രസ് എന്നിവയിലും ജനറല്‍ കോച്ച് വന്നു. നിലവില്‍ രാത്രി 11-ന് കണ്ണൂരിലെത്തുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് മാത്രമാണ് സാധാരണ ടിക്കറ്റെടുത്ത് കയറാന്‍ പറ്റുന്ന ഒരു രാത്രിവണ്ടിയെന്ന് പറയാനുള്ളത്. ലോക്കോപൈലറ്റുമാരില്ല റേക്കുണ്ടായിട്ടും പാസഞ്ചര്‍ ഓടിക്കാന്‍ പാലക്കാട് ഡിവിഷനില്‍ ലോക്കോ പൈലറ്റുമാരില്ല. നിലവില്‍ 55 ലോക്കോ പൈലറ്റുമാരുടെ കുറവ് ഡിവിഷനിലുണ്ട്. ഒരാള്‍ ലീവാക്കിയാല്‍ സര്‍വീസ് മുടങ്ങുമെന്ന അവസ്ഥ. പാസഞ്ചര്‍ ഓടിക്കേണ്ട 57 ലോക്കോപൈലറ്റുമാരുടെയും മെയില്‍ വണ്ടികള്‍ ഓടിക്കുന്ന 11 പേരുടെയും ഒഴിവ് നികത്തിയിട്ടില്ല. രണ്ട് ഷണ്ടര്‍ ലോക്കൊപൈലറ്റിന്റെ ഒഴിവും ഡിവിഷനിലുണ്ട്. ലോക്കോ പൈലറ്റുമാരുടെ പ്രമോഷന്‍ നടക്കാത്തതാണ് ഈ പ്രശ്‌നത്തിന് കാരണമെന്ന് ലോക്കോപൈലറ്റ് അസോസിയേഷന്‍ പറയുന്നു. ചരക്കുവണ്ടി ഓടിക്കുന്ന ലോക്കോപൈലറ്റുമാര്‍ക്ക് പ്രമോഷന്‍ നല്‍കി പാസഞ്ചര്‍/മെയില്‍ വണ്ടി ഓടിക്കുന്നവരാക്കിയാല്‍ ഈ പ്രതിസന്ധി പരിഹരിക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....