ദിവസങ്ങള്‍ക്ക് മുന്‍പ് ചിരിച്ചും കളിച്ചും തങ്ങളിറങ്ങിപ്പോയ ബേപ്പൂര്‍ ബി.സി റോഡിലെ പാണ്ടികശാലക്കടവത്ത് എന്ന വീട്ടിലേക്കും, തങ്ങളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ബേപ്പൂരുകാരുടെയും അടുത്തേക്ക് മൂന്നു പിഞ്ചുകുഞ്ഞുങ്ങളുടെയും ജാബിറിന്റെയും ഷബ്‌നയുടെയും മയ്യിത്ത് ഇന്നലെ രാവിലെ എത്തിയപ്പോള്‍, അത് ബേപ്പൂരിന്റെ ചരിത്രത്തിലെ എന്നെന്നും വേദനിക്കുന്ന മറ്റൊരു കാഴ്ചയായി മാറി. ഇന്നലെ പുലര്‍ച്ചെ സൗദിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം, അവിടെ നിന്ന് അഞ്ച് ആംബുലന്‍സുകളിലാണ് ബേപ്പൂരില്‍ എത്തിച്ചത്. രാവിലെ ഒന്‍പതുമണിയോടുകൂടി മൃതദേഹം എത്തുമെന്നറിഞ്ഞ് ബേപ്പൂരില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ മരിച്ച ജാബിറിന്റെ വീട്ടിനുമുന്നിലെത്തിയിരുന്നു. വന്‍ ജനാവലി തടിച്ചുകൂടിയതോടെ മൃതദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കുന്നതിനുള്ള അവസരം അടുത്ത ബന്ധുക്കുള്‍ക്കും മറ്റുമായി ചുരുക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ നിന്ന് സ്ത്രീകള്‍ക്കായുള്ള മയ്യിത്ത് നമസ്‌ക്കാരശേഷം ഏകദേശം 10.20 ഓടെ ബേപ്പൂര്‍ ജുമാഅത്ത് പള്ളിയിലേക്ക് കൊണ്ടുപോയി. പിന്നീട് 10.30 നുശേഷം ജാബിറിന്റെ പിതാവ് ആലിക്കോയയുടെ നേതൃത്വത്തില്‍ പള്ളിയില്‍ തടിച്ചുകൂടിയ നൂറുകണക്കിനുപേര്‍ തങ്ങളുടെ നാടിന്റെ പ്രിയരായിരുന്ന അഞ്ചുപേര്‍ക്കും വേണ്ടി മയ്യിത്ത് നമസ്‌ക്കാരം നിര്‍വഹിച്ചു. പിന്നീട് ഇവിടെ നിന്നും പള്ളിക്ക് തൊട്ടുപിന്‍വശത്തെ ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി കുഴിച്ച് തയ്യാറാക്കിയ അഞ്ച് ഖബറുകളില്‍ ജാബിര്‍, ഷബ്‌ന, ലുത്ഫി, ലൈബ, സഹ എന്നിവരുടെ മൃതശരീരങ്ങള്‍ ഖബറടക്കി. സൗദിയിലുള്ള ജാബിറിന്റെ സഹോദരന്‍ അന്‍വറും മൃതദേഹങ്ങളോടൊപ്പം കോഴിക്കോട്ടേക്ക് വന്നിരുന്നു. ഗള്‍ഫിലെ സാമൂഹ്യപ്രവര്‍ത്തകരടക്കം റിയാദില്‍ തന്നെ മയ്യിത്ത് ഖബറടക്കുവാന്‍ അനുമതി ചോദിച്ചിരുന്നെങ്കിലും അവസാനമായി ഒരു നോക്കു കാണുവാനും ഇടയ്ക്കിടക്ക് ഖബര്‍ സിയാറത്ത് നടത്തുവാനുമായി നാട്ടിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതോടെ ഗള്‍ഫിലെ കെ.എം.സി.സി അടക്കമുള്ള നിരവധി മലയാളി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും ജാബിറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്രയും പെട്ടെന്ന് മയ്യിത്ത് നാട്ടിലെത്തിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച തന്നെ മൃതദേഹം എത്തേണ്ടതായിരുന്നുവെങ്കിലും വിമാനം അവസാന നിമിഷം റദ്ദായതിനെ തുടര്‍ന്ന് ഒരു ദിവസം കൂടി നീക്കുകയായിരുന്നു. ജാബിറിന്റെ പിതാവ് ആലിക്കോയ, മാതാവ് കൊയപ്പത്തൊടി ഹഫ്‌സ, ഭാര്യ ഷബ്‌നയുടെ പിതാവ് കോഴിക്കോട് കരിക്കാംകുളം ചെങ്ങോട്ട് ഇസ്മായില്‍, ഖദീജ തുടങ്ങി ബന്ധുക്കളും രാഷ്ട്രീയ സാമൂഹ്യ പൊതുപ്രവര്‍ത്തന മേഖലയിലേതടക്കം അനേകം നേതാക്കളും നാട്ടുകാരുമെല്ലാം അകാലത്തില്‍ കടന്നുവന്ന ഒരപകടത്തില്‍ ഇല്ലാതായ അഞ്ചംഗ കുടുംബത്തിന്റെ അന്ത്യാജ്ഞലി ചടങ്ങുകളില്‍ പങ്കെടുക്കുവാനായി ബേപ്പൂരില്‍ എത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....