News Beyond Headlines

27 Wednesday
November

കർഷക കരുത്തിൽ ഇന്ത്യൻ രാഷ്ട്രീയം

സംഘടിതമായ പോരാട്ടങ്ങൾക്ക് ഇളക്കാനാകാത്ത അധികാര കോട്ടകളില്ലെന്ന ചരിത്രം ഒരിക്കൽക്കൂടി അടയാളപ്പെടുത്തുകയാണ്. തീർച്ചയായും ഒരു ജനതയുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ അധികാരവർഗത്തിന് മുട്ടുകുത്തേണ്ടി വന്നിരിക്കുന്നു. മഞ്ഞും വെയിലും മഴയും തകർക്കാത്ത കർഷക പോരാട്ടത്തിന്റെ ഐതിഹാസിക വിജയം. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ പ്രതിരോധിച്ചാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ വിജയം. ഇത് ഭാവിയിലേക്കുള്ള പുതിയ പ്രതീക്ഷയാണ്. രാജ്യത്തെ അന്നദാതാക്കൾ നൽകുന്ന പ്രതീക്ഷ. തല്ലിയാലും കൊന്നാലും പിൻമാറില്ലെന്ന് കർഷകർ തീരുമാനിച്ചപ്പോൾ ബിജെപി സർക്കാരിന് മറ്റ് വഴികളില്ലാതെ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. സംഘടിത സമരശക്തിക്കു മുന്നിൽ ഏത് ഭരണാധികാരിക്കും കീഴടങ്ങിയേ മതിയാകൂയെന്ന് കർഷകരും തെളിയിച്ചു. ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് എല്ലാ എതിർപ്പിനെയും അടിച്ചമർത്തി ഭരിക്കാമെന്ന് അഹങ്കരിച്ചിരുന്ന മോദി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണിത്. നിൽക്കക്കള്ളിയില്ലാതെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും സമരത്തെ അപഹസിക്കുകയായിരുന്നു. സമരം ചെയ്യുന്ന കർഷകസംഘടനാ പ്രതിനിധികളോട് ഒരു തവണപോലും സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. കർഷകരോടുള്ള സ്നേഹംകൊണ്ടല്ല ഇപ്പോൾ മൂന്ന് നിയമവും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് വ്യക്തം. അടുത്ത് നടക്കാനിരിക്കുന്ന യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെടുമെന്ന തിരിച്ചറിവിൽനിന്നാണ് ഈ തീരുമാനം. വർഗീയത ഇളക്കിവിട്ട് കർഷകസമരത്തെ രാഷ്ട്രീയമായി അതിജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് പിന്മാറ്റം. ഒരുവർഷത്തെ പോരാട്ടത്തിനിടയിൽ 750 ഓളം കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഒരു വർഷംമുമ്പ് ആരംഭിച്ച സമരം സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ജനപിന്തുണ നേടിയ സമരമായിരുന്നു. ആത്മഹത്യയല്ല പോംവഴി, പോരാട്ടമാണ് മുഖ്യ ആയുധമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കർഷകർ സമരത്തിനിറങ്ങിയത്. 2014ൽ മോദി സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരെ സമരം ചെയ്താണ് കർഷകർ ഐക്യപ്പെട്ടുതുടങ്ങിയത്. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ മൂന്ന് വർഷംമുമ്പ് മഹാരാഷ്ട്രയിൽ നടന്ന ലോങ് മാർച്ച് കർഷകർക്ക് ആവേശം പകർന്നു. കാർഷിക നിയമത്തിനെതിരെ തുടങ്ങിയ സമരം തൊഴിലാളി, കർഷക ഐക്യം ശക്തമാക്കാനും സഹായിച്ചു. കർഷകർ കൂട്ടായി നടത്തുന്ന സമരമെന്ന നിലയിൽനിന്ന് തൊഴിലാളികളുടെയും കർഷകരുടെയും കൂട്ടായ നേതൃത്വത്തിൽ എല്ലാ വർഗ ബഹുജന വിഭാഗവും അണിനിരക്കുന്ന രീതിയിലേക്ക് സമരത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞു. കർഷകരുടെ ഐക്യം ദേശീയതലത്തിൽ വികസിപ്പിക്കുന്നതിൽ അഖിലേന്ത്യാ കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും നിർണായക പങ്ക് വഹിച്ചിരുന്നു. കാർഷികപ്രശ്നങ്ങൾ പരിഹരിക്കാനുള്ള രാഷ്ട്രീയ പ്രക്ഷോഭത്തിൽ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾ വഹിച്ച നേതൃത്വപരമായ പങ്ക് ഏറെ വലുതാണ്. കർഷകരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഇന്ത്യയാകെ ഐക്യപ്പെട്ട് കോടിക്കണക്കിനാളുകളുടെ പിന്തുണയാണ് ലഭിച്ചത്. കേരളത്തിലെ കർഷകർ ഡൽഹിയിലെത്തി സമരത്തിൽ പങ്കെടുത്തതോടൊപ്പം സംസ്ഥാനത്തെങ്ങും വർഗ, ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾ തുടർച്ചയായി നടന്നു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് കരുത്ത് പകരന്നത് ആയിരിക്കുകയാണ് ഈ വിജയം. രാജ്യത്ത് ബിജെപി യെ എതിർക്കാൻ ആകെ പ്രായോഗികമായ മാർഗം കോൺഗ്രസാണ് എന്ന വാദമാണ്് ഇവിടെ പൊളിഞ്ഞത്. അതിനാൽ തന്നെ രാഹുൽ ഗാന്ധിയെ സോണിയയോ ആശ്രയിക്കേയതില്ല എന്ന പുതിയ വാദം ഉയർന്നു കഴിഞ്ഞു. ബിജെപിക്കെതിരെ പോരാടാൻ പ്രതിപക്ഷ ഐക്യം ഉണ്ടാക്കുമ്പോൾ കോൺഗ്രസില്ലെങ്കിൽ അതിന് ശക്തി കുറയുമെന്ന ധാരണയാണ് കർഷക സമരം പൊളിച്ചത്. ഇതിൽ കോൺഗ്രസിന്റെ സാന്നിധ്യമേ ഉണ്ടായിരുന്നില്ല. രാഹുലും കൂട്ടരും സമരപന്തലിൽ വന്നു പോയത് അല്ലാതെ താഴേത്തട്ടിൽ ജോലി ചെയ്തത് ഇടതു പക്ഷവും ഉത്തരേന്ത്യൻ കർഷ സംഘടനകളുമാണ്. ആദ്യമായി പ്രവർത്തനരഹിതമായ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) പുനഃസംഘടിപ്പിക്കാനുള്ള നീക്കം തുടങ്ങിയിാുണ്ട്. അധ്യക്ഷയായി സോണിയ ഗാന്ധി നിഷ്‌ക്രിയമായതിനാൽ പുതിയ ചുമതല കർഷക സംഘടനാ നേതാക്കളിലേക്ക് എത്തും. ബിജെപിക്ക് വെല്ലുവിളിയായി നിൽക്കുന്ന സമാജ്വാദി പാർട്ടി, ഡിഎംകെയുടെ എം കെ സ്റ്റാലിൻ, രാഷ്ട്രീയ ജനതാദളിന്റെ തേജസ്വി യാദവ്. ടി.എം.സി എന്നിവർ ഇടതുപക്ഷത്തിന് ഒപ്പം ക്കന്നിക്കാം എന്ന നിലയിലേക്ക് വരുന്നുണ്ട്. പ്രാദേശിക പാർട്ടികളുടെ ഐക്യത്തിന് എൻ.സി.പി നേതാവ് ശരത് പവാർ നേതൃത്വം നൽകുമെന്ന റിപോർട്ടുകളും പുറത്തു വരുന്നുണ്ട്. ബിജെപിയെ എതിർക്കുന്ന എല്ലാ പാർട്ടികളും തങ്ങളുടെ കൂടെ ചേരാമെന്നും ആരെയും ഒഴിവാക്കില്ലെന്നുമാണ് പവാർ പറയുന്നത്. ബിജെപിയെ രാഷ്ട്രീയമായി തുടച്ചുനീക്കി ജനാധിപത്യം സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യപ്പെടുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....