മ്യാന്‍മറിലെ ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂ ചി (76)യെ നാല് വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചു. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സൂ ചിക്കു ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാന്‍ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ഇവരെ തടവിലാക്കിയിരുന്നു. വിവിധ കുറ്റങ്ങള്‍ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യ വിധിയാണ് രാജ്യതലസ്ഥാനമായ നെയ്പീതോയിലെ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിച്ചത്. 83% വോട്ടുകള്‍ നേടി സൂ ചിയുടെ കക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍വിജയം നേടിയ കഴിഞ്ഞ നവംബറിലെ എട്ടിലെ പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി, ഡവലപ്‌മെന്റ് പാര്‍ട്ടി എന്നിവയ്ക്ക് 476 സീറ്റില്‍ ആകെ 33 സീറ്റ് മാത്രമാണു ലഭിച്ചത്. പട്ടാളഭരണത്തിനെതിരായ പ്രതിഷേധസമരങ്ങളില്‍ ഇതുവരെ 1300ഓളം പേരാണ് മരിച്ചുവീണത്. സൂ ചിയുടെ നേതൃത്വത്തില്‍ പട്ടാളഭരണത്തിനെതിരെ ദശകങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ 2011ലാണു രാജ്യത്തു ജനാധിപത്യ മാതൃകയിലുള്ള ഭരണത്തിനു പട്ടാളനേതൃത്വം വഴങ്ങിയത്. 2008ല്‍ സൈന്യം തയാറാക്കിയ ഭരണഘടനാ പ്രകാരം പാര്‍ലമെന്റില്‍ 25% സീറ്റുകള്‍ പട്ടാളത്തിനാണ്. സുപ്രധാന ഭരണപദവികളും സൈന്യം കയ്യാളുന്നു. പട്ടാള ഭരണകൂടം സൂ ചിയെ 15 വര്‍ഷം വീട്ടുതടങ്കലിലാക്കിയിരുന്നു. 2010ല്‍ സ്വതന്ത്രയായ സൂ ചി, 2015 ലെ തിരഞ്ഞെടുപ്പില്‍ തന്റെ കക്ഷിയെ വിജയത്തിലേക്കു നയിക്കുകയും മ്യാന്‍മറിലെ ആദ്യ ജനാധിപത്യ സര്‍ക്കാരിനു നേതൃത്വം നല്‍കുകയും ചെയ്തു. 5 വര്‍ഷം കൂടി ഭരണത്തുടര്‍ച്ച ലഭിച്ച രണ്ടാം പൊതു തിരഞ്ഞെടുപ്പാണ് നവംബറില്‍ നടന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....