ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണും സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് സല്‍മാനും ലെബനന്‍ പ്രധാനമന്ത്രി നജിബ് മികാതിയുമായി സംയുക്ത ഫോണ്‍ സംഭാഷണം നടത്തി. ഇമ്മാനുവേല്‍ മക്രോണ്‍ സൗദിയിലെത്തി ലെബനന്‍ വിഷയം സംസാരിച്ചതിനു പിന്നാലെയാണ് എംബിഎസ് ഫോണ്‍ സംഭാഷണത്തിന് തയ്യാറായത്. ? സൗദിയും യുഎഇയും ബഹ്‌റിനും കുവൈത്തും കഴിഞ്ഞ മാസമാണ് ലെബനനിലെ തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചു വിളിക്കുകയും ലെബനനുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണെന്നും അറിയിച്ചത്. യെമനിലെ യുദ്ധത്തില്‍ സൗദി സഖ്യത്തെ വിമര്‍ശിച്ച് ലെബനീസ് മന്ത്രി സംസാരിച്ചതായിരുന്നു പ്രകോപനത്തിന് കാരണം. പരാമര്‍ശം നടത്തിയ മന്ത്രി വെള്ളിയാഴ്ച രാജി വെച്ചു. ഇതിനിടെയാണ് സൗദിയിലേക്ക് മക്രോണ്‍ വന്നതും ലെബനന്‍ വിഷയം സംസാരിച്ചതും. ലെബനനുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ സൗദി തയ്യാറാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം മക്രോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു,. ലെബനന്‍ ജനതയെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. അതിനാന്‍ സൗദിയും ലെബനനും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധം പുനസ്ഥാപിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മക്രോണ്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനെത്തിയ മക്രോണ്‍ യുഎഇയും ഖത്തറും സന്ദര്‍ശിച്ച ശേഷമാണ് സൗദിയിലെത്തിയത്. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ലെബനീസ് മന്ത്രി ജോര്‍ജ് കോര്‍ദാഹി സംസാരിച്ചതാണ് വിവാദത്തിന് കാരണമായത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ സൗദിക്കെതിരെ വിമര്‍ശനവും ഉണ്ടായിരുന്നു. പുറത്തു നിന്നുള്ള ശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് ഹൂതികള്‍ ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഒരു മാസം മുമ്പ് നടത്തിയ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. ഈ അഭിമുഖത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സൗദി നടപടിയെടുക്കുകയായിരുന്നു. മുന്‍ ടെലിവിഷന്‍ അവതാരകനാണ് ജോര്‍ജ് കോര്‍ദാഹി. ലെബനനും സൗദിയും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാവുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. ലെബനീസ് സര്‍ക്കാരില്‍ സൗദിക്ക് സ്വാധീനമുണ്ടെങ്കിലും നിലവില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബൊള്ള ഗ്രൂപ്പിനാണ് ഭരണത്തിലും ജനങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സ്വാധീനം. ഇതാണ് സൗദിയെ ചൊടിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....