ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ വമ്പന്‍ കരാറിന് ധാരണയായി യുഎഇ. 15 ബില്യണ്‍ ഡോളറോളം വിലമതിക്കുന്ന കരാറിലാണ് യുഎഇ ഒപ്പുവെച്ചിരിക്കുന്നത്. 80 റഫേല്‍ വിമാനങ്ങള്‍, 12 മിലിട്ടറി ഹെലികോപ്ടറുകള്‍, അനുബന്ധ ഘടകങ്ങള്‍ എന്നിവയാണ് ഫ്രാന്‍സില്‍ നിന്നും യുഎഇ വാങ്ങുന്നത്. ഇത്രയധികം റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ പോവുന്ന ആദ്യ രാജ്യമാണ് യുഎഇ. ഫ്രാന്‍സിന്റെ എക്കാലത്തെയും വലിയ ആയുധകയറ്റു മതി കരാറാണിതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ചരിത്രപരമായ കരാറാണിതെന്നാണ് ഫ്രഞ്ച് സൈനിക മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി പറഞ്ഞത്. കരാര്‍ എന്നത്തേക്കാളും ശക്തവും പ്രാദേശിക സ്ഥിരതയ്ക്ക് ശക്തി പകരുന്നതുമാണെന്ന് ഫ്രഞ്ച് പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയും ഫ്രാന്‍സുമാണ് നിലവില്‍ യുഎഇക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിലാണ് കരാറിന് ധാരണയായിരിക്കുന്നത്. അധികാരത്തിലെത്തിയതു മുതല്‍ മക്രോണ്‍ യുഎഇ, സൗദി ഭരണ നേതൃത്വവുമായി അടുത്ത സൗഹൃദമാണ് പുലര്‍ത്തുന്നത്. അബുദാബിയില്‍ ഫ്രാന്‍സിന് സ്ഥിര സൈനിക കേന്ദ്രവുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മക്രോണ്‍ യുഎഇക്കൊപ്പം സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും..
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....