യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യാപനത്തിന് പിന്നാലെ ജപ്പാനിലും ബ്രസീലിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അടുത്തിടെ രാജ്യത്ത് എത്തിയ നമീബിയന്‍ നയതന്ത്രജ്ഞനാണ് ജപ്പാനില്‍ രോഗം സ്ഥിരീകരിച്ചത്. ആദ്യ കേസ് സ്ഥിരീകരിച്ചതിന് പിന്നാലെ ജപ്പാന്‍ അതിര്‍ത്തികള്‍ അടച്ചു. വിദേശ സന്ദര്‍ശകര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനകം 6 ലക്ഷത്തിലധികം കൊവിഡ് മരണങ്ങള്‍ പിന്നിട്ട ബ്രസീലില്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരിലാണ് വകഭേദം സ്ഥിരീകരിച്ചത്. ദമ്പതികളായ 41 വയസുള്ള പുരുഷനും 37 കാരിയായ സ്ത്രീയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നവംബര്‍ 23 ന് ബ്രസീലിലെത്തിയ ഇവര്‍ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുമടങ്ങുന്നതിനായി നവംബര്‍ 25 ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലാറ്റിനമേരിക്കയില്‍ ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമായി ബ്രസീല്‍. ഫ്രാന്‍സില്‍ വിദൂര ദ്വീപ് പ്രദേശമായ റീയൂണിയനിലും ആദ്യ കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 20 ന് ദക്ഷിണാഫ്രിക്കയിലെ മൊസാംബിക്കില്‍ നിന്നും റീയൂണിയനിലേക്ക് മടങ്ങിയെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് അധികൃതര്‍ അറിയിച്ചു. അതേസമയം, ദക്ഷിണാഫ്രിക്ക വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഒരാഴ്ച മുന്‍പ് ഒമിക്രോണ്‍ യൂറോപ്പിലുണ്ടായിരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നവംബര്‍ 19, 23 തിയതികളില്‍ ഒമിക്രോണ്‍ വകഭേദം അടങ്ങിയ സാമ്പിളുകള്‍ പരിശോധിക്കപ്പെട്ടതായി നെതര്‍ലന്‍ഡ്‌സ് വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് നവംബര്‍ 24 ന് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....