യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ നിയമ പരിഷ്കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നെഹ്യാന് അംഗീകാരം നല്കി. സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും കൂടുതല്‍ സംരക്ഷണം, വ്യക്തിഗത വിവരങ്ങള്‍ക്ക് മികച്ച സംരക്ഷണം, വ്യാജ വാര്‍ത്തകള്‍ കൈകാര്യം ചെയ്യല്‍, വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കല്‍ എന്നിവ പ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ബലാത്സംഗത്തില്‍ ജീവപര്യന്തം തടവാണ് നിയമ പരിഷ്കരണം നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇര 18 വയസില്‍ കുറഞ്ഞയാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന്‍ കഴിയാത്ത ആളോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിക്കും. വിവാഹേതര ബന്ധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും പുതിയ നിയമം ലഘൂകരിക്കുന്നു. ഇതനുസരിച്ച് അടുത്തവര്‍ഷം ജനുവരി രണ്ട് മുതല്‍ വിവാഹേതര ബന്ധങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കില്ല. വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കുകയും പരിപാലിക്കുകയും ചെയ്യും. ഇത്തരം കുട്ടികള്‍ക്ക് മാതാപിതാക്കള്‍ അവര്‍ക്ക് പൗരത്വമുള്ള രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി തിരിച്ചറിയല്‍ പേപ്പറുകളും യാത്രാ രേഖകളും നല്‍കുകയും വേണം. ഇത് പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ജയില്‍ ശിക്ഷക്ക് കാരണമാകും. വിവാഹേതര ബന്ധങ്ങളില്‍ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില്‍ ആറുമാസത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കും. അപമര്യാദയായി പെരുമാറുന്നവര്‍ക്ക് തടവോ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ആയിരിക്കും ശിക്ഷ. കുട്ടികളോ ഭിന്നശേഷിക്കാരോ ആണ് ആക്രമിക്കപ്പെടുന്നതെങ്കില്‍ തടവ് 10 വര്‍ഷം വരെ. ഡിജിറ്റല്‍ സിഗ്നേചറുകള്ക്ക് കൈയൊപ്പിന്റെ അതേ മൂല്യമുണ്ടാകും. പകര്‍പ്പവകാശം ഉറപ്പുവരുത്തി സര്‍ഗാത്മ വ്യവസായത്തെ ശക്തിപ്പെടുത്തും. നിക്ഷേപകരെയും സംരംഭകരെയും എല്ലാ മേഖലകളിലും കമ്പനികള്‍ സ്ഥാപിക്കാനും പൂര്‍ണമായി സ്വന്തമാക്കാനും നിയമം അനുവദിക്കുന്നു. വ്യക്തിവിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും 'വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമം' രൂപീകരിച്ചു. 40ല്‍ അധികം നിയമങ്ങള്‍ പരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....