അലബാമയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അയല്‍വാസിയുടെ വെടിയേറ്റുമരിച്ച തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ മറിയം സൂസന്‍ മാത്യുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനു ഇന്ത്യയിലും അമേരിക്കയിലുമുള്ള എംബസ്സിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുള്‍പ്പടെയുള്ള എല്ലാ സഹായവും ഫോമാ നല്‍കുമെന്ന് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ചിലവുകളും വഹിക്കുവാന്‍ ഫോമാ തയ്യാറാണെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. വളരെ നിര്‍ഭാഗ്യകരവും,വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്, നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഗള്‍ഫില്‍ നിന്നും അമേരിക്കയിലെത്തിയ കുടുംബത്തിനുണ്ടായ ദാരുണമായ സംഭവത്തില്‍ ഫോമ ദു:ഖം രേഖപ്പെടുത്തി. കാലിഫോര്‍ണിയയിലും ടെക്‌സസ്സിലും അടുത്തിടെ മലയാളികള്‍ക്ക് നേരെയുണ്ടായ സമാന സംഭവങ്ങളില്‍ ദു:ഖിതരായ മലയാളികളെ വീണ്ടും കണ്ണീരിലാഴ്ത്തിയ മറിയം സൂസന്റെ മരണം ആകസ്മികമാണെന്ന് ഫോമാ വിശ്വസിക്കുന്നു. എന്നാല്‍ മലയാളികള്‍ക്ക് നേരെയുള്ള ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെ ശിക്ഷിക്കുന്നതിനും മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാനും അധികൃതരുടെ ജാഗ്രതയും കരുതലും ഉണ്ടാകാനായി വിവരങ്ങള്‍ അധികൃതരെ അറിയിക്കുവാന്‍ ഫോമാ മുന്‍കൈ എടുക്കുമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിച്ചു .സലിം അയിഷ (ഫോമാ.പി.ആര്‍.ഓ)
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....