ഹഷീഷ് ഓയിലുമായി പിടിയിലായ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ മകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമാകുന്നു. ചെറിയ അളവിലുള്ള ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവര്‍ക്ക് പോലും സ്റ്റേഷന്‍ ജാമ്യം നല്‍കരുതെന്ന എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശം മറികടന്നാണ് നടപടിയെന്നും ആക്ഷേപമുണ്ട്. ആര്‍പിഎഫ് ആണ് പിടിച്ചതെങ്കിലും എക്‌സൈസിന്റെ എഫ്െഎആറില്‍ അങ്ങനെയൊരു പരാമര്‍ശമില്ല. ശനിയാഴ്ച രാത്രിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ഥിയായ നിര്‍മലിനെ നാല് ഗ്രാം ഹഷീഷ് ഓയിലുമായി ആര്‍പിഎഫ് പിടികൂടുന്നത്. തൊട്ടുമുന്‍പു വടകര സ്റ്റേഷനില്‍ പിടിയിലായ സുഹൃത്തില്‍ നിന്നാണ് നിര്‍മലിന്റെ കൈവശവും ലഹരി വസ്തുവുണ്ടെന്ന് അറിഞ്ഞത്. ആര്‍പിഎഫില്‍നിന്നും തൊണ്ടിമുതല്‍ എറ്റെടുത്ത എക്‌സൈസ് സിഐ കേസ് റജിസ്റ്റര്‍ ചെയ്തശേഷം നിര്‍മലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. ആര്‍പിഎഫ്, നിര്‍മലിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം എക്‌സൈസ് എഫ്െഎആറില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മാത്രമല്ല, പ്ലാറ്റ്‌ഫോമില്‍നിന്ന് പുറത്തേക്കുള്ള വഴിയില്‍ വച്ചാണ് നിര്‍മലിനെ കസ്റ്റഡിയിലെടുത്തതെന്നും കൂടി എഴുതിച്ചേര്‍ത്തു. കുറഞ്ഞ അളവില്‍ ലഹരിവസ്തുക്കള്‍ കയ്യില്‍ വച്ചാലും സ്റ്റേഷന്‍ ജാമ്യം കൊടുക്കരുതെന്ന് എക്‌സൈസ് കമ്മിഷണര്‍ വാക്കാല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലത്തെ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ഇത് സംബന്ധിച്ച് സര്‍ക്കുലറും പുറത്തിറക്കിയതാണ്. ഇതെല്ലാം നിലനില്‍ക്കെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ സമര്‍ദത്തിന് വഴങ്ങി നിര്‍മലിന് ജാമ്യം അനുവദിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ ആരോപണങ്ങള്‍ ശരിയല്ലെന്ന് കോഴിക്കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു.കുറഞ്ഞ അളവില്‍ ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവരില്‍ സ്ഥിരം കുറ്റവാളികള്‍ അല്ലാത്തവരെയും വിദ്യാര്‍ഥികളെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാറുണ്ടെന്നും അത്തരം നടപടിയാണ് നിര്‍മലിന്റെ കാര്യത്തില്‍ ഉണ്ടായതെന്നുമാണ് ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ വിശദീകരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....