ദക്ഷിണ കൊറിയയുടെ വ്യോമ പ്രതിരോധ സംവിധാനം യുഎഇയിലും എത്തുന്നു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുടെ M-SAM എന്ന വ്യോമ പ്രതിരോധ സംവിധാനം യുഎഇയിലെത്തിക്കാനാണ് പ്രതിരോധ മന്ത്രാലയം കെറിയയുമായി ധാരണയായിരിക്കുന്നത്. തങ്ങളുടെ നിലവിലുള്ള പ്രതിരോധ ശേഷിയിലേക്കുള്ള ഗുണപരമായ കൂട്ടിച്ചേര്ക്കലാണിതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. 3.5 ബില്യണ്‍ യുഎസ് ഡോളര്‍ വിലമതിക്കുന്ന കരാറാണിതെന്നാണ് റിപ്പോര്‍ട്ട്. M-SAM എയര്‍ഡിഫന്‍സ് സിസ്റ്റം ദക്ഷിണ കൊറിയ ഇതു വരെയും മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടില്ല. യുഎഇയാണ് കൊറിയയില്‍ നിന്നും M-SAM വാങ്ങാന്‍ പോവുന്ന ആദ്യ രാജ്യം. തങ്ങളുടെ ആഭ്യന്തര ആവശ്യത്തിനപ്പുറത്ത് ആയുധ മേഖലയുടെ മാര്‍ക്കറ്റ് വളര്‍ത്താനുള്ള ദക്ഷിണ കൊറിയയുടെ നീക്കങ്ങളുടെ ഭാഗം കൂടിയാണ് യുഎഇയുമായുള്ള കരാറെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. നിലവില്‍ ഉത്തര കൊറിയന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് M-SAM എയര്‍ ഡിഫന്‍സ് സിസ്റ്റത്തെ ദക്ഷിണ കൊറിയ പ്രധാനമായും ഉപയോഗിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....