സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച ഒരു കുഞ്ഞുകൂടി ചികിത്സാസഹായം തേടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന ധര്‍മടം മണ്ഡലത്തില്‍പ്പെടുന്ന ചെമ്പിലോട് ഇരിവേരിയിലെ കെ.വി. സിദ്ദിഖ്-കെ. ഷബാന ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ആമിന ഇഫ്‌റത്തിനാണ് രോഗം. 18 കോടി രൂപയുടെ മരുന്നുവേണം ചികിത്സയ്ക്ക്. പിണറായിയും എം.പി.മാരായ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, ഡോ. വി. ശിവദാസന്‍ എന്നിവരും രക്ഷാധികാരികളായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ. ദാമോദരനാണ് ചെയര്‍മാന്‍. ഈ കുഞ്ഞിന്റെ മൂത്ത രണ്ടുസഹോദരങ്ങള്‍ ഏഴുമാസം പ്രായമായപ്പോള്‍ ഇതേ രോഗം ബാധിച്ച് മരിച്ചുവെന്ന് ദാമോദരനും മറ്റ് ഭാരവാഹികളും പത്രസമ്മേളനത്തില്‍ പറഞ്ഞു. പിള്ളവാതമെന്നാണ് കരുതിയത്. നേരത്തേ ഇതേ രോഗം ബാധിച്ച മാട്ടൂലിലും ചപ്പാരപ്പടവിലുമുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടി നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് തുക സമാഹരിച്ചിരുന്നു. അപ്പോഴാണ് ഈ കുഞ്ഞിനും രോഗം ഇതാണെന്നും ചികിത്സാ സാധ്യതയുണ്ടെന്നും വ്യക്തമായത്. ടൈപ്പ് വണ്‍ രോഗമാണ് ആമിന ഇഫ്‌റത്തിന് ബാധിച്ചിട്ടുള്ളത്. ബെംഗളൂരുവിലെ മണിപ്പാല്‍ ആസ്പത്രിയിലാണ് ചികിത്സ. രണ്ടുമാസത്തിനകം ചികിത്സ തുടങ്ങണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ബേക്കറി തൊഴിലാളിയായ സിദ്ദിഖിന് എട്ടുസെന്റ് സ്ഥലവും പണിപൂര്‍ത്തിയാകാത്ത വീടും വീടുപണിക്കായി എടുത്ത നാലുലക്ഷം രൂപ കടവുമാണ് സമ്പാദ്യം. അവരെക്കൊണ്ട് തുക സമാഹരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് നാട്ടുകാര്‍ മുന്നോട്ടുവന്നത്. ഇതരജില്ലകളിലും ഗള്‍ഫിലും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രത്യേക താത്പര്യമെടുത്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. സഹായം സ്വീകരിക്കാന്‍ കനറാ ബാങ്ക് ചക്കരക്കല്ല് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 110020820136, ifsc: CNRB0004698. ഗൂഗിള്‍ പേ: 9539170140. ചികിത്സാസമിതിയുടെ ഓഫീസ് ആര്‍.വി. മെട്ടയില്‍ തിങ്കളാഴ്ച ആറിന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ എം.സി. മോഹനന്‍, ജോ. കണ്‍വീനര്‍ ഷക്കീര്‍ മൗവ്വഞ്ചേരി, വൈസ് ചെയര്‍മാന്‍ എം. സുധാകരന്‍, ഖജാന്‍ജി സിറാജ് ഇരിവേരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....