സിപിഎം വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ തവണ ഇരുന്നൂറില്‍ താഴെ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത്തെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തത് 1991 പേരെ. ഏറ്റവും കൂടുതല്‍ പേര്‍ കോഴിക്കോടാണ്-356 പേര്‍. കുറവ് വയനാടും-45പേര്‍. വിദ്യാര്‍ഥികളും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ബ്രാഞ്ച് സെക്രട്ടറിമാരുടെ കൂട്ടത്തിലുണ്ട്. 35,179 ബ്രാഞ്ചുകളാണ് സിപിഎമ്മിനുള്ളത്. 2273 ലോക്കല്‍ കമ്മിറ്റികളും 209 ഏരിയ കമ്മറ്റികളുമുണ്ട്. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15നാണ് ആരംഭിച്ചത്. എറണാകുളത്താണു സംസ്ഥാന സമ്മേളനം. തീയതി നിശ്ചയിച്ചിട്ടില്ല. 2022 ഏപ്രില്‍ ആദ്യപാതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കും. വനിതകളെ നേതൃനിരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണു കൂടുതല്‍ ബ്രാഞ്ചുകളുടെ ചുമതല നല്‍കിയതെന്നു സിപിഎം നേതൃത്വം വ്യക്തമാക്കി. ജില്ലയും വനിതാ ബ്രാഞ്ച് സെക്രട്ടറിമാരും: കാസര്‍കോട് (123), കണ്ണൂര്‍ (165), വയനാട് (45), കോഴിക്കോട് (356), മലപ്പുറം (72), പാലക്കാട് (141), തൃശൂര്‍ (138), എറണാകുളം (109), ഇടുക്കി (101), കോട്ടയം (62), ആലപ്പുഴ (211), പത്തനംതിട്ട (122), കൊല്ലം (197), തിരുവനന്തപുരം (149). പാര്‍ട്ടി ബ്രാഞ്ചാണ് പാര്‍ട്ടിയുടെ പ്രാഥമിക ഘടകം. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ബ്രാഞ്ചില്‍ 15 അംഗങ്ങളില്‍ കൂടുതല്‍ പേര്‍ പാടില്ല. ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും സംസ്ഥാന കമ്മിറ്റിയാണു നിശ്ചയിക്കുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങള്‍ക്കനുസരിച്ചു ജനങ്ങളെ അണിനിരത്തുകയാണു ബ്രാഞ്ചിന്റെ പ്രധാന ഉത്തരവാദിത്തം. ബ്രാഞ്ച് സെക്രട്ടറിയെ തിരഞ്ഞെടുത്താല്‍ അതിനു മേല്‍കമ്മറ്റിയുടെ അംഗീകാരം വാങ്ങണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....