സംസ്ഥാന ബിജെപിയ്ക്കുള്ളിലെ വിഭാഗീയതയില്‍ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര നേതൃത്വം. കഴിഞ്ഞ ദിവസം അവസാനിച്ച ദ്വിദിന നേതൃത്വ യോഗത്തില്‍ ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷാണ് വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടാകരുതെന്ന് നിര്‍ദേശിച്ച കേന്ദ്ര പ്രതിനിധി സ്വയം ഉയരുന്നതിന് പകരം എല്ലാവരും ചേര്‍ന്ന് പാര്‍ട്ടിയെ ഉയര്‍ത്തിയെടുക്കേണ്ട സാഹചര്യമാണിതെന്നും ഓര്‍മ്മിച്ചു. പുന സംഘടനയോടെ ഇടഞ്ഞു നില്‍ക്കുന്ന എംടി രമേശ്, ശോഭാ സുരേന്ദ്രന്‍,എഎമേന്‍ രാധാകൃഷ്ണന്‍ എന്നിവരെയും പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. നേതൃയോഗം ബഹിഷ്‌കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എന്തിനും ഏതിനും കേന്ദ്രനേതൃത്വത്തോട് പരാതിയുമായി വരേണ്ടതില്ലെന്നും ബിഎല്‍ സന്തോഷ് വ്യക്തമാക്കി. മുന്‍ ജനറല്‍ സെക്രട്ടറി പിപി മുകുന്ദനടക്കമുള്ളവര്‍ പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അനാവശ്യ വിവാദങ്ങള്‍ വലിയ നാണക്കേടാണ് പാര്‍ട്ടിക്കുണ്ടാക്കിയതെന്നും കേന്ദ്ര നേതൃത്വത്തിന് അയച്ചെന്ന രീതിയില്‍ മാധ്യമങ്ങളില്‍ നേതാക്കളുടെ കത്ത് പ്രചരിച്ച കത്ത് ചുണ്ടിക്കാട്ടി ബി എല്‍ സന്തോഷ് പറഞ്ഞു. ഇതെല്ലാം പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ ഗൗരവമായാണ് കേന്ദ്രനേതൃത്വം കാണുന്നതെന്ന് വ്യക്തമാക്കിയപ്പോഴും തോല്‍വിയില്‍ കെ സുരേന്ദ്രനെ മാത്രം ഉത്തരവാദിയായി ചിത്രീകരിക്കാനാകില്ലെന്നായിരുന്നു കേന്ദ്ര പ്രതിനിധിയുടെ പ്രതികരണം. അതേസമയം, കെ സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം വരുത്തിയ മാറ്റങ്ങളില്‍ വിമര്‍ശനമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരികയും ബൂത്തു തലംമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും വേണമെന്നാണ് യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പുനഃസംഘടനയ്ക്കുശേഷം ചേര്‍ന്ന ആദ്യ യോഗത്തില്‍ നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനിന്നതോടെ ഭിന്നത പരസ്യമായിരുന്നു. കോര്‍ കമ്മറ്റിയും തുടര്‍ന്ന് ഭാരവാഹി യോഗവും ബഹിഷ്‌കരിച്ചായിരുന്നു നേതാക്കളുടെ പ്രതിഷേധം. ജനറല്‍ സെക്രട്ടറി എംടി രമേശും വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണനും കോര്‍കമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ശോഭ സുരേന്ദ്രന്‍ ഭാരവാഹി യോഗമാണ് ബഹിഷ്‌കരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....