News Beyond Headlines

29 Friday
November

‘ഫെയ്‌സ്ബുക്കിന്റെ ഭാവിക്ക് സക്കര്‍ബര്‍ഗ് രാജി വയ്ക്കണം; സുരക്ഷാപ്രശ്‌നം ആദ്യം തീര്‍ക്കണം’

സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിന്റെ റീബ്രാന്‍ഡിങ്ങിനും സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിനും എതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ജീവനക്കാരി ഫ്രാന്‍സസ് ഹോഗന്‍. ഫെയ്സ്ബുക്കിന്റെ ആഭ്യന്തര പ്രവര്‍ത്തനരീതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടു പുറത്തുവിട്ടതിനുശേഷം, വിസില്‍ ബ്ലോവറായ ഹോഗന്‍ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ റീബ്രാന്‍ഡിങ് നടത്തിയിട്ടു കാര്യമില്ലെന്നു പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബനില്‍ നടന്ന വെബ് ഉച്ചകോടിയില്‍ ഹോഗന്‍ പറഞ്ഞു. മാര്‍ക്ക് സക്കര്‍ബര്‍ഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലത്. സക്കര്‍ബര്‍ഗ് സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. സുരക്ഷയെക്കുറിച്ച് കൂടുതല്‍ ധാരണയുള്ള ഒരാള്‍ തലപ്പത്തേയ്ക്ക് എത്തിയാല്‍ കമ്പനിക്ക് ഗുണമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് കഴിഞ്ഞയാഴ്ചയാണ് 'മെറ്റ' എന്നാക്കിയത്. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളുടെ പേരുകള്‍ മാറില്ല. ഇവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും. സമൂഹമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോര്‍ട്ടുകള്‍ ഫെയ്‌സ്ബുക് സ്ഥിരമായി അവഗണിച്ചെന്ന വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെയായിരുന്നു പേരുമാറ്റം. യുഎസ് നേരിടുന്ന അടിയന്തര ഭീഷണി ഫെയ്‌സ്ബുക് ആണെന്ന ഹോഗന്റെ വെളിപ്പെടുത്തല്‍ കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇത്തരം വിവാദങ്ങളില്‍നിന്നു മുഖം രക്ഷിക്കാന്‍ കൂടിയാണ് റീബ്രാന്‍ഡിങ് എന്നും വിലയിരുത്തലുണ്ട്. ഭാവിയില്‍ വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിതമായി ഫെയ്‌സ്ബുക് നടപ്പാക്കാന്‍ ശ്രമിക്കുന്ന മെറ്റാവേഴ്‌സ് പദ്ധതിയിലേക്കുള്ള ആദ്യപടിയായും ഇതിനെ കാണുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....