കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിലായി. നിരവധി ക്രിമിനല്‍കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണ-സ്വര്‍ണ്ണക്കടത്ത്- ലഹരി മാഫിയ തലവന്‍മാരിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി മദ്റസാബസാര്‍ പിലാത്തോട്ടത്തില്‍ റഫീഖ് എന്ന ഈനാംപേച്ചി റഫീഖ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്. പൊലീസിനെക്കണ്ട് ഭയന്നോടിയ ഇയാളെ ഓടിച്ചിട്ട് സാഹസികമായാണ് പിടികൂടിയത്. ജില്ലക്കകത്തും പുറത്തും നിരവധി ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ഒളിവില്‍ കഴിയാന്‍ ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. ഒളിവില്‍ കഴിയുമ്പോഴും ഇയാള്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമായി. അതുമായിബന്ധപ്പെട്ട് നിരവധി പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും . ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെകുറിച്ചും ഇയാള്‍ക്ക് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചുനല്‍കിയവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുവാഹനങ്ങളില്‍ ലഹരിയെത്തിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. സംഭവ ദിവസം മുഖ്യപ്രതിയായ സൂഫിയാന്റെ സഹോദരന്‍ ജസീറിന്റെ വാഹനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തുന്നത്. ഇവരുടെ വാഹനമാണ് കരിപ്പൂര്‍ റോഡില്‍ വെച്ച് അര്‍ജുന്‍ ആയങ്കിയുടെ കാര്‍ തടഞ്ഞ് സോഡാകുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....