കോഴിക്കോട് കൂത്താളിയില്‍ ലോറിക്കടിയില്‍പെട്ട് വിദ്യാര്‍ഥിനി മരിച്ചു. പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കടിയങ്ങാട് ആര്‍പ്പാം കുന്നത്ത് എസ്.ജെ. അഹല്യ കുഷ്ണ (15) ആണ് മരിച്ചത്. ഞായറാഴ്ച കാലത്ത് 11.30 ഓടെ കുറ്റ്യാടി പേരാമ്പ്ര റോഡില്‍ കൂത്താളി രണ്ടയാര്‍ കള്ള് ഷാപ്പിന് സമീപമാണ് അപകടം. കൂത്താളി ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുയായിരുന്ന അഹല്യയുടെ വാഹനത്തെ പിന്നില്‍ നിന്ന് വന്ന ലോറി മറികടക്കുന്നതിനിടെ തട്ടി വീഴുത്തുകയായിരുന്നു. റോഡില്‍ വീണ് അഹല്യയുടെ ദേഹത്ത് കൂടെ ലോറിയുടെ ടയര്‍ കയറിയതാണെന്ന് കരുതുന്നു. ഉടന്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് കടിയങ്ങാട്ടെ വീട്ടുവളപ്പില്‍. കെപിസിസി മുന്‍ സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സത്യന്‍ കടിയങ്ങാടിന്റെ മകളാണ്. മാതാവ് ജയ ലക്ഷ്മി. സഹോദരന്‍ ആദിത്യ കൃഷ്ണ (കോമ്പത്തൂര്‍ സദ്ഗുരു എഞ്ചിനിയറിംഗ് കോളെജ് വിദ്യാര്‍ത്ഥി). മൃതദേഹം പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളില്‍ 11 മണിക്ക് പൊതുദര്‍ശനത്തിന് വെക്കും. അന്തരിച്ച അഹല്യയോടുള്ള ആദര സൂചകമായി ഇന്ന്(തിങ്കള്‍) സ്‌ക്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....