News Beyond Headlines

26 Tuesday
November

എന്‍ഗോസി; പെണ്‍തലപ്പൊക്കത്തില്‍ ലോക വ്യാപാര സംഘടന, തീയില്‍ കുരുത്തവള്‍

ഒന്‍പതു വര്‍ഷം മുന്‍പുള്ള നൈജീരിയ. ഡോക്ടറും സോഷ്യോളജി പ്രഫസറുമായ കമെനെ ഒകോന്‍ജോയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. രാജ്യത്തെ അഴിമതിക്കെതിരെ മകള്‍ നടത്തുന്ന 'യുദ്ധം' അവസാനിപ്പിച്ചാലേ, അമ്മയായ കമെനെയെ വിട്ടുതരൂ എന്ന് അക്രമികള്‍.
പണം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകല്‍ നൈജീരിയയ്ക്കു പതിവുശീലമാണ്. അത്രയ്ക്കുണ്ട് അധോലോകത്തിന്റെ വാഴ്ച. പക്ഷേ, ഇക്കുറി അവരുടെ ആവശ്യം അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും പാവങ്ങളെ ചൂഷണം ചെയ്യലും രാജ്യം കുളംതോണ്ടലും തുടരാനുള്ള ലൈസന്‍സ് ആണ്; പണമല്ല. ഏതായാലും മകള്‍ വഴങ്ങിയില്ല. പൊലീസും പട്ടാളവും ഓരോ കോണും അരിച്ചുപെറുക്കി, നൂറുകണക്കിനു പേരെ പൊക്കി. അതോടെ, അക്രമികള്‍ വിരണ്ടുകാണണം ഏതായാലും അഞ്ചാം ദിവസം റോഡരികില്‍ കമെനെ ഒകോന്‍ജോയെ ഇറക്കിവിട്ട് അവര്‍ കടന്നുകളഞ്ഞു.
പല വെല്ലുവിളികളെയും നേരിട്ട കരുത്തോടെ ആ മകള്‍ ഡോ. എന്‍ഗോസി ഒകോന്‍ജോ ഐവേല ചിരിച്ചു, തീയില്‍ കുരുത്ത ചിരി. ഇന്നലെയും ആ ചിരി ലോകം കണ്ടു, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുടിഒ ലോകവ്യാപാര സംഘടന) ഡയറക്ടര്‍ ജനറലാകുന്ന ആദ്യ വനിതയായും ആദ്യ ആഫ്രിക്കന്‍ സ്വദേശിയായും അവര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍.
രണ്ടുവട്ടം നൈജീരയിയില്‍ ധനമന്ത്രി, ലോകമറിയുന്ന ഡെവലപ്‌മെന്റല്‍ ഇക്കണോമിസ്റ്റ്, ലോകബാങ്കില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം, ലോകബാങ്ക് മേധാവിയുടെ തൊട്ടുതാഴത്തെ പദവിയിലേക്കു വരെ ഉയര്‍ന്ന ജോലി വൈഭവം, ട്വിറ്റര്‍, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക്, വാക്‌സിന്‍ അലയന്‍സ് എന്നിവയുടെ ബോര്‍ഡ് അംഗം, ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രത്യേക പ്രതിനിധി, ഗ്ലോബല്‍ കമ്മിഷന്‍ ഓണ്‍ ദി ഇക്കോണമി ആന്‍ഡ് ക്ലൈമറ്റ് കോചെയര്‍ അങ്ങനെ രാഷ്ട്രീയവും തൊഴില്‍പരവുമായ നേട്ടങ്ങള്‍ പലത്. ഫോബ്‌സ് മാഗസിന്റെ ആഫ്രിക്കന്‍ ഓഫ് ദി ഇയര്‍ 2020, ലോകത്തിലെ 100 ശക്തരായ വനിതകളില്‍ ഒരാള്‍, ലോകത്തെ സ്വാധീനിച്ച 100 നേതാക്കളുടെ ടൈംസ് പട്ടികയില്‍ ഇടം തുടങ്ങി ബഹുമതികള്‍ അതിലേറെ.
നൈജീരിയയിലെ ഇല്ലായ്മകളില്‍ നിന്നാണു ഡോ. എന്‍ഗോസി (66) പറന്നുയര്‍ന്നത്. ''പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയില്‍ ആയിരുന്നു. എന്നാല്‍, അതിനിടെ നൈജീരിയന്‍ ബിയാഫ്ര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അച്ഛനമ്മമാരുടെ അവസാന സമ്പാദ്യവും നഷ്ടപ്പെട്ടു. ഞാനുള്‍പ്പെടെ പലര്‍ക്കും ഒരു നേരം മാത്രമേ ഭക്ഷണം കിട്ടിയിരുന്നുള്ളൂ. കുഞ്ഞുങ്ങള്‍ പട്ടിണിയും രോഗവും കൊണ്ട് ചുറ്റും മരിച്ചു വീണ നാളുകളായിരുന്നു അത്. എന്റെ വിദ്യാഭ്യാസം രണ്ടു കൊല്ലം മുടങ്ങി. ആ കാലം എന്നെ ഏതു ചെറിയ സൗകര്യങ്ങളിലും ജീവിക്കാന്‍ പഠിപ്പിച്ചു. നോക്കൂ, മണ്‍തറയിലും തഴപ്പായിലും ഞാന്‍ സുഖമായി ഉറങ്ങും. ഏതു സാഹചര്യത്തിലും തൃപ്തിയോടെ ജീവിക്കും,' അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയുടെ ധാരാളിമയ്ക്കിടയിലും പരമ്പരാഗത ആഫ്രിക്കന്‍ വേഷത്തിലാണു ഡോ. എന്‍ഗോസിയെ കാണാനാകുക. ലോകത്ത് എവിടെയായാലും നാടിനെ മറക്കില്ലെന്ന് അവര്‍ പറയുന്നു.
1973ല്‍ കൗമാരകാലത്താണു ഹാര്‍വഡില്‍ പഠിക്കാന്‍ എന്‍ഗോസി അമേരിക്കയിലെത്തിയത്. പിന്നീട് എംഐടിയില്‍ ഉപരിപഠനം. ലോകബാങ്കില്‍ ആയിരിക്കെ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി പദ്ധതികള്‍ നടപ്പാക്കി. ആഗോളമാന്ദ്യകാലത്ത് ഡോ. എന്‍ഗോസിയുടെ നയങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ദാരിദ്ര്യം കൊണ്ടു വലഞ്ഞ മേഖലകളില്‍ ഭക്ഷണമെത്തിക്കാനുള്ള പദ്ധതികള്‍ക്കും മുന്‍കയ്യെടുത്തു.
നൈജീരിയയില്‍ രണ്ടു വട്ടം ധനമന്ത്രിയായ സമയത്ത് ആദ്യം 'അടുക്കിപ്പെറുക്കലും തൂത്തുവാരലുമാണ്' ചെയ്തത്. അഴിമതിക്കാരെയെല്ലാം തൂത്തുവാരിക്കളഞ്ഞു, ഖജനാവ് ചോര്‍ത്തുന്ന അനാവശ്യ ചെലവുകളെല്ലാം ഒഴിവാക്കി, പുതിയ പദ്ധതികളിലൂടെ സാമ്പത്തിക ചുറ്റുപാടുകള്‍ അടുക്കിപ്പെറുക്കിയടുത്തു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി നൈജീരിയയ്ക്ക് ഫിച് റേറ്റിങ്ങും സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ റേറ്റിങ്ങും അവര്‍ നേടിയെടുത്തു. നൈജീരിയയില്‍ ധനമന്ത്രിയായ ആദ്യ വനിതയാണവര്‍.
അമ്മയെ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് 'ഫൈറ്റിങ് കറപ്ഷന്‍ ഈസ് ഡേഞ്ചറസ്: ദ് സ്റ്റോറി ബിഹൈന്‍ഡ് ദ് ഹെഡ്ലൈന്‍സ്' എന്ന പുസ്തകത്തില്‍ അവര്‍ എഴുതി. 'അവര്‍ എന്റെ സഹോദരനോട് പറഞ്ഞു, എന്റെ സാമ്പത്തിക അച്ചടക്ക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന്. അക്കാര്യം ഉറപ്പു നല്‍കി ഞാന്‍ ദേശീയ ടെലിവിഷനില്‍ പ്രഖ്യാപനം നടത്തണമെന്ന്. ജനത്തെ വീണ്ടും ദുരിതത്തിലേക്കു തള്ളിവിടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഒരു രാജ്യം എന്ന നിലയില്‍ നൈജീരിയയെ വീണ്ടും അധഃപതനത്തിലേക്ക് അയയ്ക്കാനും.'
ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങളിലൂടെ പ്രശസ്തനായ ഡോക്ടര്‍ ഉസോദിന്‍മ ഐവേല അടക്കം നാലു മക്കളാണ് എന്‍ഗോസി ഇകെംബ ഐവേല ദമ്പതികള്‍ക്ക്. ന്യൂറോ സര്‍ജനാണ് ഇകെംബ. യുഎസ് പൗരത്വം നേടിയ ഡോ എന്‍ഗോസിയോട് ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു, എന്താണു ജീവിതത്തിലെ മുദ്രാവാക്യം? അവര്‍ പറഞ്ഞു, കീപ് ഇറ്റ് സിംപിള്‍.
അതെ, ലളിതമായി ജീവിക്കുക, ലളിതമായ നയങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ലളിതമായ ചുവടുകളിലൂടെ ഉയരങ്ങളിലെത്തുക. മറ്റൊന്നുകൂടി അവര്‍ പറഞ്ഞു, ചര്‍ച്ചകളിലൂം സംവാദങ്ങളിലും കൂടി ഉത്തരം കണ്ടെത്തുക. യുഎസ് ചൈന വ്യാപാര യുദ്ധത്തിന്റെ സമയത്താണു ഡോ. എന്‍ഗോസി ഡബ്ല്യുടിഒയുടെ ചുക്കാന്‍ പിടിക്കുന്നത്. ലളിതവും ശക്തവുമായ ചുവടുകളിലൂടെ, ചര്‍ച്ചകളിലൂടെ ഈ യുദ്ധത്തിനും അവര്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....