മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്. 2020 ഓഗസ്റ്റില്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി നടത്തിയ ട്വീറ്റിന്റെ പേരില്‍ സ്വമേധയാ ആണ് നടപടിയെടുത്തിരിക്കുന്നത്. കോടതിയെ ആക്ഷേപിച്ചെന്നാരോപിച്ച് ആസ്ത ഖുറാന എന്നയാള്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രാജ്യത്തെ പരമോന്നത കോടതി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മുമ്പ് സര്‍ദേശായിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും അനുവാദം നല്‍കാതിരിക്കുകയും ചെയ്തിരുന്നു. സെബ്റ്റംബറിലാണ് ആസ്ത ഖുറാന പരാതി നല്‍കിയതെങ്കിലും കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സ്വമേധായ നടപടിയെടുത്തിരിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റം ചെയ്തെന്ന് വിധിയുണ്ടായ ഓഗസ്റ്റ് 14ന് സര്‍ദേശായി നടത്തിയ ട്വിറ്റര്‍ പ്രതികരണമാണ് കേസിന് കാരണം. 'പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു. ഓഗസ്റ്റ് 20ന് ശിക്ഷ വിധിക്കും. കശ്മീരില്‍ ഒരു വര്‍ഷത്തിലേറെയായി തടങ്കലില്‍ കഴിയുന്നവരുടെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഇപ്പോഴും അനിശ്ചിതമായി തുടരുമ്പോഴാണിത്.'
ഓഗസ്റ്റ് 31ന് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോഴും സര്‍ദേശായി ട്വീറ്റ് ചെയ്തു. 'സ്വയം സൃഷ്ടിച്ച നാണക്കേടില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുകയാണ് കോടതി. വി സി മിശ്ര കേസിലെ അഞ്ചംഗ ബെഞ്ച് വിധി ഡീബാര്‍ ചെയ്യാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. എന്തുകൊണ്ട് സുപ്രീം കോടതിയ്ക്ക് മാപ്പ് പറഞ്ഞ് ഇതങ്ങ് അവസാനിപ്പിച്ചുകൂടാ.'
പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കേസില്‍ വാദം കേട്ട ജസ്റ്റിസ് അരുണ്‍ മിശ്ര, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി എന്നിവരേക്കുറിച്ച് സര്‍ദേശായി നടത്തിയ ട്വീറ്റുകളും മാധ്യമപ്രവര്‍ത്തകനെതിരെ സുപ്രീം കോടതിയ്ക്ക് നല്‍കിയ പരാതിയില്‍ ഖുറാന ചേര്‍ത്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....