18ന് രാജ്യവ്യാപകമായി കര്‍ഷകര്‍ ട്രെയിന്‍ തടയും
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തിലേക്കുള്ള എല്ലാ പ്രധാന അതിര്‍ത്തികളും അടച്ചു. ഡല്‍ഹിയിയുടെ പ്രധാന അതിര്‍ത്തികളായ ഗാസിപൂര്‍, തിക്രി, സിംഗു എന്നിവ ഏതാണ്ട് പൂര്‍ണ്ണമായും അടച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനാല്‍ ഡല്‍ഹിയിലിപ്പോള്‍ കനത്ത ഗതാഗതക്കുരുക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത.് അതിനിടെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയ്ന്‍ തടയല്‍ സമരം നടത്തുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് ട്രെയ്ന്‍ തടയല്‍ സമരം നടക്കുക.
ഹരിയാനകളിലെ ടോള്‍പ്ലാസകളെല്ലാം സൗജന്യമാക്കിയതിന് പിന്നാലെ നാളെ മുതല്‍ രാജസ്ഥാനില്‍ ടോള്‍പിരിവ് അനുവദിക്കില്ലെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ സ്മരണയുണര്‍ത്തി ഞായറാഴ്ച്ച രാജ്യവ്യാപകമായി മെഴുകുതിരി മാര്‍ച്ചുകളും പന്തംകൊളുത്തി പ്രകടനങ്ങളും സംഘടിപ്പിക്കുമെന്നും കിസാന്‍ മോര്‍ച്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രക്യാപിച്ച് പ്രകടനവുമായി എത്തിയ ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ പൊലീസ് ആക്രമിച്ചതായി കര്‍ഷകസംഘടനകള്‍ പരാതിപ്പെട്ടു. അതിനിടെ കര്‍ഷകരുടെ പ്രതിഷേധത്തെ കാണാതിരിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ധാര്‍ഷ്ഠ്യം അവസാനിപ്പിക്കണമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന എല്ലാ കര്‍ഷകരോടും സഭക്കും സര്‍ക്കാരിനും നിലക്കാത്ത ആദരവുണ്ടെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ലോക് സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കാര്‍ഷികരംഗം നാളുകളായി നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനാണ് പുതിയ നിയമങ്ങളെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഗണിക്കാനും, ബോധ്യപ്പെടുത്തിയാല്‍ തിരുത്താനും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....