കത്തോലിക്കാ സഭയില്‍ സ്ത്രീകളുടെ പ്രാതിനിത്യം ഉറപ്പിക്കാനുള്ള തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സിനഡിലെ ആദ്യ വനിതാ അണ്ടര്‍ സെക്രട്ടറിയായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ടിനെ മാര്‍പാപ്പ നിയമിച്ചു. റോമന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും വിവാദമായ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയും നയം വ്യക്തമാക്കുകയും ചെയ്യുന്ന സിനഡില്‍ ഇനി സിസ്റ്റര്‍ നതാലിയക്ക് വോട്ടവകാശം ലഭിക്കും. 2019 മുതല്‍ സിനഡില്‍ കണ്‍സല്‍ട്ടന്റ് ചുമതല നതാലിയ വഹിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള കന്യാസ്ത്രീയാണ് ഇവര്‍.
സഭയുടെ അധികാരപരിധിയിലും തീരുമാനമെടുക്കലിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള മാര്‍പാപ്പയുടെ താല്പര്യത്തിന്റെ സൂചനയാണിതെന്നാണ് സിനഡ് സെക്രട്ടറി ജനറലായ കര്‍ദിനാള്‍ മരിയോ ഗ്രെഷ് തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞത്.വിവാഹ മോചനം നേടിയ പുരോഹിതര്‍, പുരോഹിതന്മാരുടെ വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ സിനഡില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ചര്‍ച്ച നടന്നു വരുന്നുണ്ട്. ഇതിനിടയിലാണ് സിനഡിലേക്ക് സ്ത്രീശബ്ദവും എത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....