കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന ഹരിയാണ സ്വദേശി കരംവീര്‍ സിങ്ങാണ് ആത്മഹത്യ ചെയ്തത്.ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീര്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കുപ്പായത്തിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ലെന്നും ജീവിതത്തില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ ആണെന്നും ഈ കുറിപ്പിലുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കരംവീര്‍ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി.അതേസമയം സമരം കൂടുതല്‍ ശക്തമാക്കാനാണ് കിസാന്‍ സംയുക്ത മോര്‍ച്ചയുടെ തീരുമാനം. രാജ്യമെമ്പാടും മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിച്ച് സമരം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും.
അതേസമയം ജനുവരി 26-ലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് സംഘടനകളെ കിസാന്‍ സംയുക്ത മോര്‍ച്ച പുറത്താക്കിയിട്ടുണ്ട്. ഭാരതീയ കിസാന്‍ ക്രാന്തികാരി, ആസാദ് കിസാന്‍ കമ്മിറ്റി എന്നീ സംഘടനകളെയാണ് പുറത്താക്കിയിരിക്കുന്നത്. ജനുവരി 26-ലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ റൂട്ട് മാപ്പ് ഇവര്‍ ലംഘിച്ചുവെന്നും ഇതേ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായതെന്നുമാണ് കിസാന്‍ സംയുക്ത മോര്‍ച്ച വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കിസാന്‍ സംയുക്ത മോര്‍ച്ചയില്‍നിന്ന് ഈ രണ്ടു സംഘടനകളെ പുറത്താക്കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....