News Beyond Headlines

27 Wednesday
November

വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി സമ്മേളനം: സംഘപരിവാര്‍ അനുഭാവിയുടെ പരാതി; ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നു

കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കുനാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത മഹാസമ്മേളനത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. പരിപാടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും നിമയനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുഭാവിയായ മനോജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തൃശൂര്‍പൂരം, പൂരം പ്രദര്‍ശനം, ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിങ്ങനെ 14 ഇനങ്ങള്‍ക്ക് മാത്രമെ മൈതാനം അനുവദിക്കാവു എന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് മൈതാനം അനുവദിക്കരുതെന്നുമാണ് വിവിധ ഹൈക്കോടതി വിധിയിലുള്ളതെന്ന് പരാതിക്കാരന്‍ പറയുന്നു. മറ്റ് പരിപാടിക്കെല്ലാം ഹൈക്കോടതിയില്‍ നിന്നും പ്രത്യേകം അനുമതി തേടേണ്ടതുണ്ട്.
എന്നാല്‍ വിദ്യാര്‍ത്ഥി കോര്‍ണര്‍, പൂരം പ്രദര്‍ശന നഗരി എന്നിങ്ങനെയുള്ള തേക്കിന്‍കാട്ടിലെ ചില മേഖലകള്‍ വാണിജ്യാവശ്യത്തിന് അനുവദിക്കാമെന്ന് ഉത്തരവുണ്ട്. ഇതനുസരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമെല്ലാം തേക്കിന്‍കാട് മൈതാനിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ക്ഷേത്ര മൈതാന സംരക്ഷണത്തിന്റെ പേരില്‍ പ്രചാരണം നടത്തുന്ന ബിജെപി തന്നെ രാഷ്ട്രീയ പാര്‍ട്ടി പരിപാടിക്കായി ക്ഷേത്രമുറ്റം ഉപയോഗിക്കുന്നതിനെതിരെയാണ് പരാതി നല്‍കുന്നതെന്ന് മനോജ് പറയുന്നു.
വടക്കുനാഥന്റെ തെക്കേ ഗോപുരനട മറച്ച് വേദിയൊരിക്കിയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടതീയ ലക്ഷ്യത്തിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നും മനോജ് അറിയിച്ചു. ഈ സാഹചര്യത്തിന് ബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും.കൊവിഡ് പാലിക്കാത്തതിന് പൊതുസമ്മേളനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും പക്ഷപാതപരമാണെന്നും ജില്ലാ ബിജെപി നേതൃത്വം വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....