ഇന്ത്യന്‍ വാഹനവിപണിയുടെ കുതിപ്പിന് തടയിടാന്‍ കൊവിഡിനും കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വാഹനവില്പനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 11,49,219 കാറുകള്‍ വിറ്റ മാരുതി തന്നെയാണ് ഈ വര്‍ഷവും ഇന്ത്യന്‍ വാഹനവിപണിയിലെ നായകര്‍. വിപണി പിടിച്ചടക്കാന്‍ എതിരാളികള്‍ പുറത്തിറക്കിയ അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ജനങ്ങള്‍ക്ക് മാരുതിയിലുള്ള വിശ്വാസത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാനായില്ല എന്നതിന്റെ തെളിവാണിത്. തൊട്ടടുത്ത സ്ഥാനക്കാരായ ഹുണ്ടായ് 4,23,642 കാറുകളാണ് വിറ്റിട്ടുള്ളത്.
1,70,151 കാറുകള്‍ വിറ്റ ടാറ്റ മൂന്നാം സ്ഥാനത്തും 1,40,505 കാറുകള്‍ വിറ്റ കിയ നാലാമതും 1,36,953 കാറുകള്‍ വിറ്റ മഹീന്ദ്ര അഞ്ചാമതുമാണ്. 14 ബ്രാന്‍ഡുകളില്‍ ഫിയറ്റ് ആണ് ഏറ്റവും കുറച്ചു കാറുകള്‍ വിറ്റത്, 5226 എണ്ണം. 2,363,887 കാറുകളാണ് 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയില്‍ ആകെ വിറ്റത്.
വാഹനവിപണിക്ക് പരീക്ഷണത്തിന്റെ വര്‍ഷമായിരുന്നു 2020. കോവിഡ് മൂലം മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള വില്‍പ്പനയില്‍ കുത്തനെയുള്ളഇടിവാണ് രേഖപ്പെടുത്തിയത്. 2019ല്‍ രണ്ടരലക്ഷം കാറുകള്‍ വിറ്റ മാസമായിരുന്നു ഏപ്രില്‍ എങ്കില്‍ 2020 ഏപ്രിലില്‍ ഒരു കമ്പനിക്കും ഒരുകാറുപോലും വില്‍ക്കാനായില്ല. മാര്‍ച്ചും മെയും ജൂണുമെല്ലാം വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതിയില്‍ താഴെയായി.എന്നാല്‍ ജൂലൈ ആയപ്പോഴേക്കും മാരുതി പിടിച്ചു കയറി മുന്‍വര്‍ഷത്തെ വില്പനക്കൊപ്പമെത്തി. ആഗസ്റ്റ്-സെപ്തംബറോടെ മറ്റു ബ്രാന്റുകളും തങ്ങളുടേതായ വില്പനകള്‍ തിരിച്ചുപിടിച്ചു. ടാറ്റയും കിയയും റിനോള്‍ട്ടും എംജിയുമാണ് വിപണിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍
നേട്ടമുണ്ടാക്കിയത്.
ഒരു മാസം വില്പന പൂജ്യമായിട്ടും പ്രധാന നാലുമാസങ്ങള്‍ വില്പന പകുതിയിലും താഴെയായിട്ടും 2019നെ അപേക്ഷിച്ച് 2020ല്‍ 3,36,724 വാഹനങ്ങളുടെ കുറവേ ആകെ വില്പനയില്‍ മാരുതിക്കുണ്ടായുള്ളൂ. ശരാശരി ഒരു ലക്ഷത്തോളം കാറുകള്‍ പ്രതിമാസം വില്‍ക്കാന്‍ മാരുതിക്കായി. ഇന്ത്യയില്‍ ആകെ വില്‍ക്കുന്ന കാറുകളില്‍ പകുതിയും മാരുതിയുടേതാണ് എന്നത് ഇന്ത്യന്‍ നിരത്തുകളിലെ ജനപ്രിയവാഹനമെന്ന പദവില്‍ അജയ്യരായി മാരുതി തന്നെ തുടരുമെന്നതിന്റെ തെളിവാണ്. തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടിയിലേറെയാണ് മാരുതി കാറുകളുടെ വില്‍പ്പന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....