കോട്ടയം ജില്ലയിലെ സീറ്റ് വിഭജനത്തിൽ ഇടതുമുന്നണിക്ക് മുന്നിൽ കീറാമുട്ടിയായിനിന്നിരുന്ന പ്രശ്‌നങ്ങൾ അവസാനകക്കുന്നു. പാലായിലെ പിടിവാശി എൻ സി പി അവസാനിപ്പിച്ചതിനു പിന്നാലെ കാഞ്ഞിരപള്ളിയിൽ നിന്ന് സി പി ഐ യും മാറുകയാണ്.
കാഞ്ഞിരപ്പള്ളിക്കായി വാശി വേണ്ടെന്നാണു പാർട്ടി തീരുമാനം. പകരമായി പൂഞ്ഞാറോ, ചങ്ങനാശേരിയോ ആണു ലക്ഷ്യം. കോട്ടയവും ഇവരുെ ലിസറ്റിലുണ്ട്. കാഞ്ഞിരപ്പള്ളിക്കു പകരമായി കൊല്ലത്തു സീറ്റു ലഭിക്കണമെന്നു സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് ആഗ്രഹമുണ്ടെങ്കിലും ജില്ലാ നേതൃത്വത്തിനും താത്പര്യമില്ല.
ഈ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാറും ചങ്ങനാശേരിയും ചോദിച്ചിട്ടുണ്ടെങ്കിലും പൂഞ്ഞാറാണു താത്പര്യം. ചങ്ങനാശേരിയിലും കോട്ടയത്തും പാർട്ടിക്കു സംഘടനാ സംവിധാനം കുറവാണ്. പൂഞ്ഞാർ ലഭിച്ചാൽ, ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിൽ നിന്നു ജയിച്ച ശുഭേഷ് സുധാകരനെ സ്ഥാനാർഥിയാക്കാമെന്നും പാർട്ടി കണക്കുകൂട്ടൂന്നു.
കൊല്ലമൊഴികെ ജില്ലയ്ക്കു പുറത്ത് ഒരു സീറ്റ് നൽകാമെന്ന സി.പി.എം. വാഗ്ദാനം സി.പി.ഐ. ജില്ലാ ഘടകത്തിനു ദഹിക്കുന്നില്ല പക്ഷെ സംസ്ഥാന നേതൃത്വം അതു പരിശോധിക്കുന്നുണ്ട്. . നിലവിൽ, വൈക്കം, കാഞ്ഞിരപ്പള്ളി സീറ്റുകളിലാണു സി പി ഐ മത്സരിക്കുന്നത്. വൈക്കം സംവരണ മണ്ഡലമായതിനാൽ ജില്ലയിൽ പാർട്ടിക്കുണ്ടായിരുന്ന ഏക ജനറൽ സീറ്റായിരുന്നു കാഞ്ഞിരപ്പള്ളി.
കാഞ്ഞിരപ്പള്ളിക്കു പകരം മറ്റൊരു സീറ്റ് ജില്ലയിൽ തന്നെ കിട്ടിയില്ലെങ്കിൽ പാർട്ടിയുടെ പ്രസക്തി കുറയുമെന്നു നേതാക്കൾ ഭയപ്പെടുന്നു. പക്ഷെ ജില്ലാ പഞ്ചായത്തിലും, പഞ്ചായത്തിലും വലിയ പ്രൗഡികാണിക്കാൻ പറ്റാത്തത് അവകാശവാദത്തിന് ബലം കുറയ്ക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....