News Beyond Headlines

26 Tuesday
November

ഡിസിസികൾ അഴിച്ചു പണിയുന്നു, നിയന്ത്രണം കെ സി വേണുഗോപാലിന്

ഉമ്മൻചാണ്ടിയെയും ചെന്നിത്തലയയും ഒഴിവാക്കികൊണ്ട് കേരളത്തിലെ ഡി സി സി കൾ ആകെ അഴിച്ചു പണിയാൻ ഹൈക്കമാന്റ് നീക്കം. ഇതിന് മുന്നോടിയായിട്ടുള്ള യോഗം നാളെ കൊച്ചിയിൽ നടക്കും.
കേരളത്തിൽ താഴെത്തട്ടിൽ കോൺഗ്രസിന് സജീവ സംഘന സംവിധാനം ഇല്ലെന്ന് എഐസിസി നേതൃത്വത്തിൽ നടത്തിയ സർവേയിൽ കണ്ടത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഇതുവരെ മുതിർന്ന നേതാക്കളുമായി മാത്രം ആലോചിച്ചായിരുന്നു കേരളത്തിൽ താഴെത്തട്ടിൽ സംഘന സംവിധാനത്തിന്റെ പുന സംഘടനാ ആലോചനകൾ നടന്നത് ഇത് ആദ്യമായി മാറ്റുകയാണ്.
രാഹുലിന്റെ മനസാക്ഷിയായി മാറിയിരിക്കുന്ന കെ സി വേണുഗോപാലാണ് ഈ നീക്കങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ട്രാക്കിലേക്ക് മാറിയിരിക്കുന്നതിനാൽ ഗ്രൂപ്പ് നേതാക്കൾക്ക് തങ്ങളുടെ അനുയായികൾക്ക് വേണ്ടി വാദിക്കാനും കഴിയുന്നില്ല.
പുന സംഘടനയ്ക്ക് മുന്നോടിയായി സംഘടനാ സന്നാഹം എഐസിസി നേരിട്ടു വിലയിരുത്തുന്നുണ്ട് . ഇതിനായി നാളെ കൊച്ചിയിൽ പ്രത്യേക യോഗം വിളിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ, കെ.സി. വേണുഗോപാൽ എന്നിവർ പങ്കെടുക്കുന്നത്. ഡിസിസി പ്രസിഡന്റുമാരെയും ഓരോ ജില്ലയുടെയും ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരെയുമാണു വിളിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കും.

തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ ചെയ്ത കാര്യങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്യാൻ ഡിസിസികളോടും ജനറൽ സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ തങ്ങുന്ന 3 എഐസിസി സെക്രട്ടറിമാരും ഇതിൽ പങ്കെടുക്കുന്നുണ്ട്. അവർ തങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചേക്കും

കേരളത്തിലെ എല്ലാ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കുന്ന പ്രക്രിയ നടന്നെങ്കിലും അതു ശരിയായ രീതിയിൽ നടന്നില്ലന്നാണ് വിലയിരുത്തൽ. ഓരോ ജില്ലയിലെയും പുനഃസംഘടനയുടെ കൃത്യമായ കണക്ക്, പദയാത്രയുടെ വിശദാംശങ്ങൾ തുടങ്ങിയ കാര്യ ങ്ങൾ പരിശോധിച്ചാണ് നടപടി.

മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ മാറ്റങ്ങൾ നടപ്പിലാക്കി പല കെപിസിസി സെക്രട്ടറിമാരും വൻ അഴിച്ചുപണി നിർദേശിച്ചിട്ടുണ്ട്. ചിലപ്പോൾ അടുത്തമാസം ആദ്യം യുവ നേതാക്കൾക്ക് മുൻഗണന നൽകയിയുള്ള അഴിച്ചുപണി വന്നേക്കും. ഉമ്മൻചാണ്ടി യും ചെന്നിത്തലയും കടുത്ത എതിർപ്പുമായി വന്നാൽ മാത്രം ഇത് മാറ്റിവയ്ക്കപ്പെടും .

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....